മലപ്പുറത്ത് ലോറി പാഞ്ഞുകയറി രണ്ട് കുട്ടികള്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്

നിലന്പൂർ: മലപ്പുറം നിലന്പൂർ വഴിക്കടവിനടുത്ത് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. മണിമൂളി സികെഎച്ച്എസ്എസിലെ മൂന്നാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഷാമിൽ, ഫിദ എന്നിവരാണ് മരിച്ചത്.

10 ഓളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്. കർണാടകയിൽ നിന്ന് കൊപ്രയുമായെത്തിയ ലോറിയാണ് അപകടത്തിൽപെട്ടത്. വഴിക്കടവിന് സമീപം നിയന്ത്രണം വിട്ട ലോറി ഓട്ടോയിലും ബസിലും ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിനു കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും നിലന്പൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം