ജിഷ്ണുവിന്റെ മരണം ; മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്ന് അമ്മ മഹിജ

വടകര: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ രംഗത്ത്. തിരുവനന്തപുരത്ത് സമരം അവസാനിപ്പിച്ച്‌ ഒരു മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് മഹിജ പറഞ്ഞു. റോഡിലൂടെ വലിച്ചിഴച്ച പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നത് ഉള്‍പ്പെടെയുള്ള ഉറപ്പുകള്‍ മുഖ്യമന്ത്രി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും മഹിജ ചൂണ്ടിക്കാട്ടി. അന്വേഷണം അട്ടിമറിച്ച പൊലീസുകാര്‍ക്ക് എതിരെയും നടപടി ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയിലാണ് ഇനി പ്രതീക്ഷയുള്ളതെന്നും മഹിജ കൂട്ടിച്ചേര്‍ത്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം