ബാബുവിനെ വെട്ടാന്‍ പത്തംഗ സംഘം; പ്രതികാരം ചെയ്യാന്‍ എത്തിയത് എട്ടംഗ സംഘം

മാഹി:പ​ള്ളൂരില്‍ ഇന്നലെ രാത്രി സി​പി​എം നേതാവായ നാ​ലു​ത​റ ക​ണ്ണി​പ്പൊ​യി​ൽ ബാ​ബുവിനെ വെട്ടിയത് പത്തംഗ ആർഎസ്എസ് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിൽ നാല് പേരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഒ.പി.രജീഷ്, രാജേഷ്, മകനീഷ്, കരിക്കുന്നിൽ സുനി എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരെ കണ്ടെത്താനും ബാക്കിയുള്ളവരെ തിരിച്ചറിയാനുമുള്ള ഊർജിത അന്വേഷണമാണ് പുരോഗമിക്കുന്നത്.

ബാബു ആക്രമിക്കപ്പെട്ട് 45 മിനിറ്റിന് ശേഷമാണ് ന്യൂമാഹിയിൽ ആ​ർ​എ​സ്എ​സ് പ്രവർത്തകൻ പെ​രി​ങ്ങാ​ടി ഈ​ച്ചി ഉ​ന്പാ​റ​ക്ക​ചെ​ള്ള​യി​ൽ ഷ​മേ​ജ് (41) ആക്രമിക്കപ്പെടുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം നടുറോഡിൽ തടഞ്ഞുനിർത്തി എട്ടംഗ സംഘം വെട്ടുകയായിരുന്നു. ബാബുവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് ഷമേജിന്‍റെ കൊലപാതകമെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്ക് വേണ്ടി തെരച്ചിൽ പുരോഗമിക്കുകയാണ്.

2010-ൽ പെരിങ്ങാടിയിൽ രണ്ടു ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത് ബാബുവാണെന്ന് ആരോപിച്ചാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഒരു വർഷം മുൻപും ബാബുവിനെതിരേ വധശ്രമമുണ്ടായെങ്കിലും രക്ഷപെടുകയായിരുന്നു.

തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന ബാബുവിനെ വീടിന് തൊട്ടടുത്ത് വച്ച് പതുങ്ങിയിരുന്ന് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. കഴുത്തിന് ആഴത്തിൽ വെട്ടേറ്റ ബാബു ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണത്തിന് കീഴടങ്ങി. ബാബുവിനെ വെട്ടി വീഴ്ത്തിയ ശേഷം അക്രമി സംഘം ബൈക്കുകളിലാണ് രക്ഷപെട്ടതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇരു കൊലപാതകങ്ങളും രാഷ്ട്രീയ വൈരാഗ്യം മുൻനിർത്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. സംഭവത്തെ തുടർന്ന് മാഹി പ്രദേശത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ജി.​ശി​വ​വി​ക്രം, എ​എ​സ്പി ചൈ​ത്ര തെ​രേ​സ ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ല​ശേ​രി മേ​ഖ​ല​യി​ൽ സുരക്ഷ ഒരുക്കുന്നത്.

അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ മാ​ഹി മേ​ഖ​ല​യെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ശേ​ഷം മ​റ്റ് അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും മാ​ഹി മേ​ഖ​ല വി​ജ​ന​മാ​ണ്. പ്ര​ദേ​ശ​ത്തെ സി​പി​എം, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വീ​ടു​വി​ട്ട് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​രി​ക്കു​ക​യാ​ണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം