സ്റ്റാഫ് ഹോസ്റ്റലിലെ ലീലാവിലാസങ്ങള്‍ അവസാനിപ്പിക്കണം; മഹാരാജാസ് കോളേജില്‍ അശ്ലീല പോസ്റ്ററുകള്‍

എറണാകുളം: മഹാരാജാസ് കോളേജ് സ്റ്റാഫ് ഹോസ്റ്റലില്‍ നിരവധി അശ്ലീല പോസ്റ്ററുകള്‍ ഒട്ടിച്ച നിലയില്‍. സ്റ്റാഫ് ഹോസ്റ്റലിലെ ലീലാവിലാസങ്ങള്‍ അവസാനിപ്പിക്കണം എന്നു തുടങ്ങിയ അശ്ലീല ചുവയുളള പോസ്റ്ററുകളാണ് കോളേജ് സ്റ്റാഫ് ഹോസ്റ്റലില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ മഹാരാജാസ് കോളേജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ കോളേജ് അധ്യാപിക മുന്‍ പ്രിന്‍സിപ്പലിന്റെ മകളെ മര്‍ദിച്ചെന്ന പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.

അതേസമയം സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ മര്‍ദനത്തില്‍ മുന്‍ പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയുടെ മകളും, കോളേജ് അധ്യാപികയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചതിനു ശേഷമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.മുന്‍ പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീനയുടെ മകള്‍ ഡോ അപര്‍ണയുടെ പരാതിയില്‍ മഹാരാജാസ് കോളേജ് അധ്യാപിക ശ്രീകലയ്‌ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം