‘ടാവിഷി പെരേര’ ഇനി അച്ഛനില്ലാ കുട്ടി,സന്തോഷവതിയായി അമ്മ ‘മധുമിത ‘

ചെന്നൈ: ചരിത്രത്തിൽ ആദ്യമായി ഇന്ത്യയ്ക്ക് അച്ഛനില്ലാത്ത കുട്ടിയെ ലഭിച്ചു.മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിലൂടെയാണ് ഈ അപൂർവ്വ സംഭവം. ‘ടാവിഷി പെരേര’ എന്ന പെൺകുട്ടി തമിഴ്‌നാട് സ്വദേശിനി മധുമിതയുടെ മകളാണ്. കൃത്രിമ ഗർഭ ധാരണത്തിലൂടെ പ്രസവിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് വേണ്ടെന്നും കോളം പൂരിപ്പിക്കേണ്ടെന്നും കോടതി വിധിച്ചു.

നിരവധി തവണ പരിശ്രമിച്ചതിന് ശേഷമാണ് ഈ ഉത്തരവ് ലഭ്യമായത്. ഭര്‍ത്താവ് ചരണ്‍രാജുമായുള്ള ബന്ധം വേർ പിരിഞ്ഞതിന് ശേഷം മധുമിത കൃതിമ ഗര്‍ഭധാരണത്തിന് തയ്യാറായി ഒരു ദാതാവില്‍ നിന്നും ബീജം സ്വീകരിച്ച ശേഷം അതില്‍ നിന്നും കൃത്രിമഗര്‍ഭധാരണത്തിലൂടെ 2017 ഏപ്രിലിൽ ടാവിഷിയ്ക് ജന്മം നൽകി. പിന്നീടുള്ള നിയമ പോരാട്ടത്തിനൊടുവിൽ അങ്ങനെ രാജ്യത്തെ ആദ്യമായി ഒരു കുട്ടി രേഖാപൂർവ്വം പിതാവില്ലാതെ ജനിച്ചതായി സാക്ഷ്യപെടുത്തി.

Loading...