കള്ളനെന്ന് വിളിച്ച് ചവിട്ടി; മരിച്ച ആദിവാസി യുവാവിന്റെ മരണമൊഴി പുറത്ത്

പാലക്കാട്:  ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണമൊഴി പുറത്ത്. മധുവിനെ പോലീസിന് കൈമാറിയ നാട്ടുകാര്‍ തന്നെ മര്‍ദിച്ചുവെന്നും കള്ളനെന്ന് വിളിച്ച് ചവിട്ടിയെന്നും മധു മൊഴി നല്‍കിയതായി എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. അഗളി പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ പ്രസാദ് വര്‍ക്കിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്.  അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മാത്തച്ചന്‍, മനു, ഹുസൈന്‍, അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം, എപി ഉമ്മര്‍ എന്നിവരാണ് മധുവിനെ പോലീസിന് കൈമാറിയത്. മധുമോഷ്ടിച്ചതെന്ന് പറഞ്ഞ് കുറച്ച് അരിയും പോലീസ് വാഹനത്തില്‍ കയറ്റിയിരുന്നു. എഫ്‌ഐആറില്‍ പേര് പറയുന്നവരെ എല്ലാം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മധുവിനെ കൈകള്‍ കെട്ടിയ നിലയില്‍ മുക്കാലി ജംഗ്ഷനിലെ സിഐടിയു ഷെഡിലെത്തിച്ച് പ്രദര്‍ശിപ്പിച്ചത്. ഈ വിവരം അറിഞ്ഞ് പോലീസ് എത്തുകയും മധുവിനെ പോലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. സ്‌റ്റേഷനിലേക്കുള്ള വഴിക്ക് മധു ചര്‍ദ്ദിച്ച് അവശനാകുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പരിശോധിച്ച ഡോക്ടര്‍ മധു മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം