കോട്ടയം ജില്ലാ പ്രസിഡന്റ് ഇ ജെ അഗസ്തി രാജിവെച്ചു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജില്ലാ പ്രസിഡന്റ് ഇജെ അഗസ്തി രാജിവെച്ചു. സിപിഎമ്മുമായി സഹകരിക്കാനുള്ള കെഎം മാണിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചതെന്നാണ് സൂചന. അതേസമയം

പ്രസിഡന്റെ സ്ഥാനത്ത് 25 വര്‍ഷം പൂര്‍ത്തിയായതിനാലെന്നാണ് സ്ഥാനമൊഴിയുന്നതെന്നാണ് ഇജെ അഗസ്തിയുടെ പ്രതികരണം. രാജിക്കത്ത് ഇന്നലെ വൈകുന്നേരത്തോടെ തന്നെ പാര്‍ട്ടി ചെയര്‍മാന് കൈമാറിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മാണിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുടര്‍ന്നും പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും ഇജെ അഗസ്തി വ്യക്തമാക്കി.അതേസമയം കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നതിന്റെ സൂചനകളെന്നാണ് അഗസ്തിയുടെ രാജിയെന്നും വിവിധ കോണുകളില്‍ നിന്നും നിരീക്ഷണമുയരുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം