കവി എംഎന്‍ പാലൂര്‍ അന്തരിച്ചു

കോഴിക്കോട്: കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എംഎൻ പാലൂർ അന്തരിച്ചു. 85 വയസായിരുന്നു. കോവൂർ പെരളം കാവിലെ വീട്ടില്‍ രാവിലെ 5.30നായിരുന്നു അന്ത്യം. പാലൂർ മാധവൻ നമ്പൂതിരി എന്നാണ് പൂര്‍ണനാമം. എറണാകുളം പാറക്കടവിലാണ് അദ്ദേഹം ജനിച്ചത്.

Image result for m n paloor

മുംബൈ വിമാനത്താവളത്തിൽ മൂന്നുദശാബ്ദക്കാലം ഡ്രൈവറായിരുന്ന അദ്ദേഹത്തിന്‍റെ കഥയില്ലാത്തവന്‍റെ കഥ എന്ന ആത്മകഥയ്ക്കാണ് 2013ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചത്. ഉഷസ്, കലികാലം, പേടിത്തൊണ്ടന്‍, പച്ചമാങ്ങ, സുഗമസംഗീതം, തീർത്ഥയാത്ര തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ശാന്തകുമാരിയാണ് ഭാര്യ മകൾ സാവിത്രി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം