`പച്ചക്കറി വില്‍പ്പനക്കാരനെന്ന വ്യാജേന എത്തിയ കാമുകന് വിദ്യാര്‍ഥിനിയുമായി സംസാരിക്കാന്‍ സുഹൃത്തുക്കള്‍ ഓട്ടോ മൂടിയിട്ടു; നാട്ടുകാര്‍ കയ്യോടെ പിടികൂടിയ ഇവര്‍ക്ക് കിട്ടിയ പണി ഇങ്ങനെ

`പച്ചക്കറി വില്‍പ്പനക്കാരനെന്ന വ്യാജേന എത്തിയ കാമുകന് വിദ്യാര്‍ഥിനിയുമായി സംസാരിക്കാന്‍ സുഹൃത്തുക്കള്‍ ഓട്ടോ മൂടിയിട്ടു സഹായിച്ചു. പക്ഷെ പണി പാളിയെന്ന് മാത്രമല്ല നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ചെയ്തു.  സവാള വിൽപ്പനയ്‌ക്കെന്ന വ്യാജേനെ നിർത്തിയിട്ട ഓട്ടോ സുഹൃത്തുക്കൾ മൂടിയിട്ട്  കാവൽ നില്‍ക്കുകയായിരുന്നു. സംശയം തോന്നി നാട്ടുകാർ കൂടിയതോടെ വിദ്യാർത്ഥിനിയുമായി ഓട്ടോക്കാർ രക്ഷപ്പെട്ടു.

  സവാള വിൽക്കുന്ന പെട്ടി ഓട്ടോയ്ക്ക് സമീപം വിൽപ്പനക്കാരനും സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടിയും തമ്മിൽ സംസാരിച്ചു നിൽക്കുന്നത് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. സാധനവില ചോദിക്കുകയാണെന്നാണ് ഇവർ കരുതിയത്. അതു കൊണ്ട് തന്നെ അപാകത തോന്നിയതുമില്ല. അൽപ സമയം കഴിഞ്ഞപ്പോൾ വാഹനത്തിന്റെ ഡ്രൈവർ ക്യാബിൻ പടുത ഇട്ടു മറച്ചു. അതിന് ശേഷം യുവാവ് പെൺകുട്ടിയുമായി അതിനകത്ത് കയറി. യുവാവിനൊപ്പം ഉണ്ടായിരുന്നവർ പുറത്ത് ഉള്ളി വിറ്റു കൊണ്ടും നിന്നു. നാട്ടുകാര്‍  സംഘത്തെ ചോദ്യം ചെയ്തതോടെ പെൺകുട്ടി കരഞ്ഞുകൊണ്ട് പുറത്തേക്ക് ചാടി. അടുത്ത ബന്ധുവാണ് പെൺകുട്ടിയെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ, നാട്ടുകാർ ചൂടാകാൻ തുടങ്ങിയതോടെ യുവാക്കളും തിരിച്ച് പ്രതികരിക്കാൻ തുടങ്ങി. ഈ സമയം ഇതുവഴിയെത്തിയ പൊലീസുകാരൻ പെൺകുട്ടിയോടും യുവാവിനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് എത്തുമെന്ന് മനസിലാക്കിയ യുവാവ് പെൺകുട്ടിയെ വാഹനത്തിൽ പിടിച്ചു കയറ്റിയ ശേഷം അമിതവേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. യുവാവിനൊപ്പം ഉണ്ടായിരുന്നവരും ഇതിനിടെ മുങ്ങിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം