കാമുകന്‍ ഭര്‍ത്താവിനെ മൃഗീയമായി കൊല്ലുന്നത് ഫോണിലൂടെ ആസ്വദിച്ചു;വീട്ടമ്മയെ കുരുക്കിയത് ഒരു മോതിരം ; സംഭവം ഇങ്ങനെ

ഒരുമിച്ചു ജീവിക്കാന്‍ വേണ്ടി കാമുകന്‍ ഭര്‍ത്താവിനെ മൃഗീയമായി കൊല്ലുന്നത് ഫോണിലൂടെ ആസ്വദിച്ച വീട്ടമ്മ ഒടുവില്‍ അറസ്റ്റിലായി. പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് ഒരു മോതിരം. കൊല്‍ക്കത്തയിലെ ബരാസത് ഹൃദയാപൂര്‍ ഏരിയയിലാണ് കൊലപാതകം നടന്നത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറി കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കിയ അനുപം സിന്‍ഹ(34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യ മൗന മജുംബാദ്(28), കാമുകന്‍ അജിത് റോയ്(26) എന്നിവറെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്.
കോളേജില്‍ പഠിക്കുന്ന കാലത്തെ പ്രണയത്തിലായിരുന്നു  മൗനയും അജിത് റോയിയും . ഇതിനിടെ അപ്രതീക്ഷിതമായി മൗനത്തിന്റെ വിവാഹം കഴിഞ്ഞു.  ഒരു ട്രാവല്‍ ഏജന്‍സിയില്‍ മാനേജരായിരുന്ന അനുപമുമായിട്ടായിരുന്നു വിവാഹം. ഒരുമിച്ച് ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാതെ വേറെ വഴിയില്ലെന്നായപ്പോള്‍  അനുപമിനെ കൊല ചെയ്യുകയായിരുന്നു.  മൌനം വീട്ടില്‍ ഇല്ലാത്ത സമയത്ത്  ഇവരുടെ  മുറിയിലിട്ട് കാമുകന്‍ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.

മരണവെപ്രാളത്തില്‍ അനുപം ശബ്ദമുണ്ടാക്കുന്നത് അജിത് ഫോണ്‍ വഴി കാമുകിയെ കേള്‍പ്പിക്കുകയും ചെയ്തു. കൊലപാതകത്തിനുശേഷം അപ്പാര്‍ട്ട്‌മെന്റ് കഴുകി വൃത്തിയാക്കിയ അജിത് പിറ്റേ ദിവസം തന്നെ അനുപമിന്റെ ഫോണും തന്റെ രക്തമായ  വസ്ത്രങ്ങളും ദൂരെ ഒരു കുളത്തില്‍ കൊണ്ട് പോയി കളഞ്ഞു.  മൗനവും അജിത്തും ബന്ധമുള്ളതിന്റെ തെളിവ് ലഭിച്ചതോടെയാണ് അനുപമിന്റെ മരണം കൊലപാതകം ആണെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചത്.   അനുപമിന്റെ കൈയ്യിലുണ്ടായിരുന്ന മോതിരം മൃതദേഹത്തിനടുത്തുനിന്നും ലഭിച്ചത് പ്രധാന തെളിവായി. ഒരു കൊലയാളി  ഒരിക്കലും മോതിരം ഊരിയെടുത്താല്‍ അത് അവിടെ ഉപേക്ഷിക്കില്ലെന്ന് പോലീസ് പറഞ്ഞു. പിന്നീട് അനുപമിന്റെ ഭാര്യയെ വിശദമായി ചോദ്യം ചെയ്തതോടെ നടന്ന സംഭവങ്ങള്‍ പുറത്ത് വരികയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം