ബാലകൃഷ്ണന് വേണം കാരുണ്യത്തിന്റെ തുണ

ഒരു ഫോണ്‍ കോളിലൂടെയാണ് ബാലകൃഷ്ണൻ( 82)ദുരവസ്ഥ ഞങ്ങൾ അറിയുന്നത് …നെയ്യാടിന്കരയിൽ എത്തുമ്പോൾ ഒരു കുടിലിനു മുന്നില് കുറെ പേർ കാത്തു നില്പുണ്ടായിരുന്നു …ഇടകിടക്ക് ഒരു വൃദ്ധന്റെ നിസഹായമായ നിലവിളി …വീശുന്ന ഓരോ കാറ്റിനും മനുഷ്യ ശരീരം പുഴുത് അഴുകിയ ദുർഗന്ധമായിരുന്നു…,വാതിൽ തുറന്നു അകത്തേക്ക് കടകുമ്പോൾ സകല ദൈവങ്ങളെയും വിളിച്ചു പോയി ,,ഒരു മനുഷ്യ ശരീരം പുഴു അരിച്ചു കിടക്കുന്നു ,,,

ഇടകിടക്ക് നിലവിളിച്ചു കൊണ്ട് ആ വൃദ്ധൻ എന്തോ ലക്ഷ്യമാക്കി നാക്ക്‌ നീട്ടുണ്ടായിരുന്നു …നാക്കിനു അരികത്തായി പുഴു കയറി ഇറങ്ങുന്ന ബിസ്കറ്റ് കഷണങ്ങൾ…ആ ബിസ്കറ്റ് ആയിരുന്നു ആ മനുഷ്യൻ നക്കി എടുക്കാൻ നോക്കിയത് ,,,അതെ ഒരു മനുഷ്യന്റെ ഏറ്റവും നിസഹായമായ അവസ്ഥ ദുര്ഗന്ധം കാരണം ആരും കാലങ്ങളായി അകത്തേക്ക് പ്രവേശികാറില്ല,ജനാലയിലൂടെ എറിഞ്ഞു കൊടുക്കുന്ന ബിസ്കറ്റ് നാവിൽ വീണാൽ വീണു ഇലെങ്കിൽ ഇത് പോലെ ,,,ഒരു നിമിഷത്തേക് ഈ അവസ്ഥ നമുക്ക് വന്നാലോ വെറുതെ ഒന്ന് ചിന്തിക്കാം ,,,,,അവിടെ കൂടി നിന്ന ഓരോ മനുഷ്യനോടും ഞങ്ങൾ കെഞ്ചി ,,,ചിലവുകൾ എല്ലാം നോക്കാം ,കൂടിരിക്കാൻ ആരെങ്കിലും തയ്യാറാകണം എന്ന് ആരും തയ്യാറായില്ല …മക്കളും ഭാര്യയും കാലങ്ങളായി തിരിഞ്ഞു നോക്കാറില്ല ,,,ഒടുവിൽ പോലീസിന്റെ സഹായത്തോടെ ഞങ്ങൾ ആശുപത്രിയിൽ എത്തിച്ചു ,,

മനുഷ്യരുടെ പല അവസ്ഥയും ഇതിനോടകം കണ്ടു ,,പക്ഷെ ആദ്യമായി കരഞ്ഞു പോയ അവസ്ഥ ഇത് തന്നെയാണ് ആരോടും പരതിയിലാതെ ആ വൃദ്ധൻ രണ്ടു നാൾ മുന്പ് മരണപെട്ടു ,,,സുഹൃത്തുകളെ നമുക്ക് ഒരു മനുഷ്യനെയും പുഴുവിന്നു വിട്ടു കൊടുകണ്ട ,,,ജ്വാലയിൽ നിസ്വര്ധമായി ഒരു കൂട്ടം ചെറുപ്പകാർ സേവനത്തിനായി തയ്യാറാണ് ,,,ഇത്തരത്തിൽ നിസഹായമായി മനുഷ്യര് കിടക്കുന്നു എങ്കിൽ ഞങ്ങളെ അറിയികു………..മനുഷ്യ ജന്മം അമൂല്യമാണ്‌ …..ജ്വാല9895663537

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം