ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലങ്ങ്; നാദാപുരം എംഇടി കോളജില്‍ അധ്യാപകനെ പിരിച്ചു വിട്ടു; പ്രതിഷേധവുമായി സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും

 

കോഴിക്കോട്(നാദാപുരം):കല്ലാച്ചി എംഇടി കോളേജില്‍ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ അധ്യാപകനെ പിരിച്ചുവിട്ടു.

കൊമേഴ്‌സ് അധ്യാപകനും, നാദാപുരം സ്വദേശിയുമായ അജിന്‍ ലാലിനെയാണ് കോളജില്‍ നിന്ന് പിരിച്ചു വിട്ടത്.

എന്നാല്‍ അജിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും രംഗത്തു വന്നിരിക്കുകയാണ്.

സ്വന്തം കവിതയിലെ ഒരു ഭാഗം അജിന്‍ ഫേസ് ബുക്കില്‍ ഇട്ടതോടെയാണ് കോളേജില്‍ പ്രശ്‌നം തുടങ്ങുന്നത്.

ലൈഗിംക ചുവയുള്ള പോസ്റ്റ് ആണ് എന്ന് ആരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതി നല്‍കിയിരുന്നു. എന്നാല്‍ പുറത്താക്കിയ നടപടിയില്‍ ആര്‍ക്കും യോജിപ്പില്ല.

 

‘അധ്യാപകന്റെ സ്വപ്‌നത്തിലെ രതിമൂര്‍ഛ’ ; നാദാപുരം എംഇടി കോളജില്‍ വീണ്ടും വിവാദം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം