ലിഗ മരിച്ചത് പീഡനശ്രമത്തിനിടെയെന്ന് കുറ്റസമ്മതം; അറസ്റ്റ് ഇന്നുണ്ടാകുമെന്ന് റിപ്പോർട്ട്

വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പീഡനശ്രമത്തിനിടെയാണ് ലിഗ മരിച്ചതെന്ന് പ്രതികളിലൊരാൾ സമ്മതിച്ചതായാണു വിവരം.

പ്രദേശവാസികളായ ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നു പൊലീസ് സൂചന നല്‍കി. കസ്റ്റഡിയിൽ ഇരിക്കുന്ന രണ്ട് പേരും രണ്ട് രീതിയിൽ മൊഴി നൽകിയത് പൊലീസിന് തലവേദനയാകാൻ സാധ്യതയുണ്ട്.

ബോട്ടിങ്ങിനെന്നുപറഞ്ഞ് ലിഗയെ കൊണ്ടുപൊയതെന്ന് ഇന്നലെ പ്രതികളിലൊരാള്‍ സമ്മതിച്ചിരുന്നു. രണ്ടുപേരും രണ്ടുകാരണങ്ങൾ പറഞ്ഞത് പൊലീസിനെ ഇപ്പോഴും കുഴക്കുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം