അഭയാർഥി ബോട്ടുകൾ മുങ്ങി ; ലിബിയയില്‍ 11 പേർ മരിച്ചു; 200 പേരെ കാണാതായി

ട്രിപ്പോളി: ലിബിയൻ തീരത്ത് അഭയാർഥി ബോട്ടുകൾ മുങ്ങി 11 പേർ മരിച്ചു. 200 പേരെ കാണാതായതായി . സാവിജ ബീച്ചിൽ 10 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങൾ തീരത്തടിഞ്ഞതായി യുഎൻ സന്നദ്ധ സംഘടന അറിയിച്ചു.

കാറ്റു നിറയ്ക്കാവുന്ന ബോട്ടുകളിലാണ് അഭയാർഥികൾ സഞ്ചരിച്ചിരുന്നത്. വെള്ളിയാഴ്ച ലിബിയൻ തീരത്തുനിന്ന് 252 പേരുമായി രണ്ടു ബോട്ടുകളിലായി പുറപ്പെട്ട് മണിക്കൂറുകൾക്കുശേഷം ബോട്ടിന്‍റെ കാറ്റൊഴിഞ്ഞ് പോവുകയായിരുന്നു. നാൽപ്പതോളം പേരെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയൻ തീരസംരക്ഷണസേന അറിയിച്ചു. –

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം