ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലിബര്‍ട്ടി ബഷീര്‍

തലശേരി : ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി  ലിബര്‍ട്ടി ബഷീര്‍. കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനെ തകര്‍ക്കാന്‍  നടന്‍ ദിലീപ് ശ്രമിക്കുന്നുവെന്നും  തിയറ്ററുകളുടെ പുതിയ സംഘടനയുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും ലിബര്‍ട്ടി ബഷീര്‍. മലയാള സിനിമ റിലീസ് ചെയ്യാന്‍ മുഖ്യമന്ത്രിയുമായി ധാരണയിലെത്തിയിരുന്നു. എന്നാല്‍ മറുഭാഷാ ചിത്രം പുറത്തിറക്കാനായിരുന്നു നിര്‍മാതാക്കളുടെ തിടുക്കമെന്നും ലിബര്‍ട്ടി ബഷീര്‍ തലശേരിയില്‍ പറഞ്ഞു. ഭൈരവ റീലീസ് ചെയ്ത ഫെഡറേഷനിലുള്ള 12 തിയറ്ററുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. കേരളത്തിലെ സിനിമാപ്രതിസന്ധി സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. മലയാള ചിത്രം പ്രദര്‍ശിപ്പിക്കാതെ അന്യഭാഷാ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച്‌ സിദ്ദിഖ്, ഇന്നസെന്റ്, അടൂര്‍ ഗോപാലകൃഷ്ണന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ മറുപടി പറയണം. കോര്‍പ്പറേറ്റുകളുടെ പിടിയിലാണ് ഇന്ന് മലയാള സിനിമ. ഇപ്പോഴത്തെ പ്രതിസന്ധിക്കു പുറകില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പങ്കുണ്ട്. ദിലീപ് കേരളത്തിലെ പല തിയറ്റര്‍ ഉടമകളെയും വിളിച്ചു പുതിയ സംഘടനയെ കുറിച്ചു സംസാരിച്ചതിന്റെ തെളിവുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിച്ചേര്‍ത്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം