എല്‍ജി ക്യൂ6 ഓഗസ്റ്റ് 10ന് ആമസോണില്‍ ലഭ്യമാകും

എല്‍ജി ക്യൂ6 ഓഗസ്റ്റ് 10, വ്യാഴാഴ്ച, ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഫോണ്‍ ഓഗസ്റ്റ് 10 മുതല്‍ ഓണ്‍ലൈന്‍ ഭീമന്‍ ആമസോണില്‍ ലഭ്യമാകും. ഫുലിവിഷന്‍ ഡിസ്‌പ്ലേ 18:9 അനുപാതം, ഫെയ്‌സ് അണ്‍ലോക്ക് സംവിധാനം, ഡ്യുവല്‍ സിം കാര്‍ഡ്, ആന്‍ഡ്രോയ്ഡ് 7.1.1 ന്യൂഗട്ട് എന്നിവ എല്‍ജി ക്യൂ6 ഫീച്ചേഴ്‌സാണ്.

5.5 ഇഞ്ച് ഫുള്‍ വിഷന്‍ (1080-2160 പിക്‌സല്‍), സ്‌നാപ്ഡ്രാഗണ്‍ 435 ഒക്ട കോര്‍ SoC, 3 ജിബി റാം, 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 32 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ്, മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ചു മെമ്മറി കൂട്ടാം എന്നിങ്ങനെയാണ് മറ്റ് സവിശേഷതകള്‍. 4 ജി വോള്‍ട്ടി (VoLTE), വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് v4.2, ഓടിജി സംവിധാനമുള്ള മൈക്രോ യൂഎസ്ബി, 3.5mm ഓഡിയോ ജാക്ക്, 3000 എംഎഎച് ബാറ്ററി എന്നിവയാണ് ക്യൂ6 ന്റെ മറ്റു പ്രത്യേകതകള്‍.

ആക്‌സിലെറോമീറ്റര്‍ , ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ കൂടിയതാണ് സ്മാര്‍ട്‌ഫോണിന്റെ സെന്‍സറുകള്‍. ആസ്‌ട്രോ ബ്ലാക്ക്, പ്ലാറ്റിനം, മറൈന്‍ ബ്ലൂ, ടെറാ ഗോള്‍ഡ്, മിസ്റ്റിക്ക് വൈറ്റ് നിറങ്ങളില്‍ ഫോണ്‍ ഇറങ്ങും. എന്നാല്‍, ഫോണിന്റെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം