നടന്‍ ശ്രീനിവാസന് സിപിഎം പ്രവര്‍ത്തകന്റെ കത്ത് പ്രിയപ്പെട്ട ശ്രീനിയേട്ടന്‍ താങ്കള്‍ ഒന്ന്‍ പാട്ട്യത്തേക്ക് വരണം

sreeni-webനടന്‍ ശ്രീനിവാസന് സിപിഎം പ്രവര്‍ത്തകന്റെ കത്ത്
പ്രിയപ്പെട്ട ശ്രീനിയേട്ടന്‍ താങ്കള്‍ ഒന്ന്‍ പാട്ട്യത്തേക്ക് വരണം.
അക്രമ രാഷ്ട്രീയത്തിനും കൊലപാതകത്തിനും എതിരായ താങ്കളുടെ നിലപാടിനെയും വിമര്‍ശനങ്ങളേയും പൊതുവില്‍ അ0ഗീകരിക്കുമ്പോഴും മാതൃഭൂമിയില്‍ താങ്കളുടെ അഭിമുഖം വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ചില സന്ദേഹങ്ങള്‍ അറിയിക്കട്ടെ,
ശ്രീനിയേട്ടന്‍ പാട്ട്യത്ത വന്നിട്ട് എത്ര നാളായി എന്ന്‍ എനിക്കറിയില്ല.എന്തായാലും അടിയന്തരമായി താങ്കള്‍ ഒന്ന്‍ പാട്ട്യത്തേക്ക് വരണം.
കമ്മ്യൂണിസ്റ്റ്കാരനായ താങ്കളുടെ പിതാവിനൊപ്പം,അല്ലെങ്കില്‍ ആ തലമുറയില്പ്പെട്ട കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രവര്ത്തകരോ അനുഭാവികളോ ആയിരുന്ന ചിലരൊക്കെ ഇപ്പോഴും ഉണ്ടാവും അവിടെ …നല്ല ചിരിയും ഒരുപാട് നന്മകളുമുള്ള കമ്മ്യൂണിസ്റ്റ്‌കാര്‍ , അവരോട് ചോദിക്കണം,തലശ്ശേരി കലാപത്തെക്കുറിച്ച് അതിന്റെ കാരണത്തെക്കുറിച്ച്.
താങ്കളുടെ മാനവികത കേരളത്തിന്റെ അതിര്‍ത്തിയില്‍ ബന്ധിക്കപ്പെട്ടതാണോ എന്ന്‍ അറിയില്ല. എങ്കിലും പാട്യം ഗോപാലേട്ടന്റെ പഴയ സഹപ്രവര്‍ത്തകര്‍ താങ്കള്‍ ചോദിച്ചിലെങ്കിലും പറഞ്ഞു തരും അയോധ്യയെ ക്കുറിച്ച്, ഗുജറാത്തിനെക്കുറിച്ച്,ഉത്തരേന്ത്യയിലെ വര്‍ഗീയ കലാപാങ്ങളെക്കുറിച്ച്..

ഇത് പറയാന്‍ കാരണം മാതൃഭൂമിയിലെ താങ്കളുടെ അഭിമുഖത്തിന്‍റെ ധ്വനി സിപിഎം ആണ് ആക്രമങ്ങള്‍ക്ക് മുഖ്യ ഉത്തരവാദി എന്ന തോന്നിപ്പിക്കുന്ന തരത്തിലായിപ്പോയി എന്നത് കൊണ്ടാണ്.നല്ല ചരിത്ര ബോധമുള്ള ഒരാളാണ് താങ്കള്‍ എന്നാണു വിചാരിക്കുന്നത്.പക്ഷെ ഓര്‍മ്മക്കുറവ് താങ്കളെ വല്ലാതെ ബാധിച്ചോ എന്ന് അറിയില്ല.പാട്യം ഗോപാലേട്ടനെ ഓര്‍ക്കുന്ന താങ്കള്‍ യു കുഞ്ഞിരാമനെ മറന്നുപോകുന്നത് അതുകൊണ്ടായിരിക്കും.

cpm-flag-floatingഓര്‍മ്മക്കുറവ്‌ അവിടേയും അവസാനിക്കുന്നില്ലാ.സിപിഎം നേതാക്കന്മ്മാര്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രവര്‍ത്തകര്‍ മാത്രമായിരുന്നു എന്ന പറയുന്നത് സ്വന്തം വാദത്തെ ന്യായീകരിക്കാനാവില്ല.അല്ലെങ്കില്‍ ഇപി ജയരാജന് വെടിയേറ്റതും , പി ജയരാജന് വെട്ടേറ്റതും അവര്‍ സംസഥാന ജില്ലാ നേതാക്കള്‍ ആയിരിക്കുമ്പോഴാണ് എന്നാ വസ്തുത എങ്ങനെയാണ് കാണാതെ പോയത്.

വെട്ട് കൊണ്ട ജയരാജന്‍, വേടി കൊണ്ട ജയരാജന്‍ എന്ന വലതുപക്ഷ ആക്ഷേപം സെറ്റയര്‍ സിനിമകളുടെ തലതൊട്ടപ്പനായ താങ്കള്‍ ഇതുവരെ കേട്ടില്ലേ.
താങ്കള്‍ തന്നെ താങ്കള്‍ക്കുവേണ്ടി സൃഷ്ട്ടിച്ച കഥാപാത്രങ്ങളുടെ സവിശേഷതകള്‍ സൃഷ്ടാവിലെക്ക് ആവാഹിക്കപ്പെടുകയാണോ?വസ്തുതകള്‍ മനസിലാക്കാതെ സ്വന്തം കുടുംബത്തിലും സുഹൃത്തുക്കളുടെ ഇടയിലും അസ്വസ്ഥത സൃഷ്ട്ടിക്കുന്ന തളത്തില്‍ ദിനേശനും സരോജ് കുമാറും മറ്റും ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മയിലേക്ക് ഓടിഎത്തുകയാണ്.
sreenivasan_760x400
ജൈവകൃഷിയില്‍ താങ്കള്‍ നൂറുമേനി വിളയിച്ചപ്പോള്‍ മനസ്സില്‍ തോന്നിയ ഐക്യദാര്‍ഡ്യം അരാഷ്ട്രീയ കൃഷി തുടങ്ങിയപ്പോള്‍ വിയോജിപ്പിന്റെ വിത്തുകളുമായി മനസ്സില്‍ മുളപൊട്ടുകയാണ്‌

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം