14 ദിവസം ചെറുനാരങ്ങ ഇങ്ങനെ ഉപയോഗിക്കൂ..ചാടിയ വയറും തടിയും പമ്പകടക്കും

തടി കുറയ്ക്കാന്‍ സഹായിക്കുന്നവയില്‍ ചെറുനാരങ്ങയ്ക്ക് പ്രഥമസ്ഥാനമാണുള്ളത്. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്.

തടി കുറയാന്‍ ചൂടുള്ള ചെറുനാരങ്ങാവെള്ളം, തേന്‍ ചേര്‍ത്തത് ഇങ്ങിനെ പോകുന്നു വഴികള്‍. ശരീരത്തിലെ കൊഴുപ്പിനെ പുറന്തള്ളിയും ദഹനം ശക്തിപ്പെടുത്തിയും അപചയപ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ചെറുനാരങ്ങ ഇതു ചെയ്യുന്നത്.ഒന്നും ചേര്‍ക്കാതെ ചെറുനാരങ്ങാവെള്ളം മാത്രം കുടിച്ചും തടി കുറയ്ക്കാം. താഴെപ്പറയുന്ന രീതിയില്‍ 14 ദിവസം ചെറുനാരങ്ങാവെള്ളം കുടിച്ചാല്‍ 10 കിലോ വരെ കുറയ്ക്കാം. അല്‍പം വിചിത്രമായ ഡയറ്റെന്നു തോന്നും, പക്ഷേ ഫലം നിശ്ചയം.

   ആദ്യദിവസം ഒരു കപ്പു വെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞതു കുടിയ്ക്കുക.രണ്ടാംദിവസം രണ്ടും കപ്പു വെള്ളത്തില്‍ 2 ചെറുനാരങ്ങ പിഴിഞ്ഞത്.മൂന്നാംദിവസം മൂന്നു കപ്പു വെള്ളത്തില്‍ മൂന്നു ചെറുനാരങ്ങ പിഴിഞ്ഞത്. നാലാംദിവസം നാലു കപ്പു വെള്ളത്തില്‍ നാലു ചെറുനാരങ്ങ പിഴിഞ്ഞത്.അഞ്ചാം ദിവസം അഞ്ചു കപ്പു വെള്ളത്തില്‍ അഞ്ചു ചെറുനാരങ്ങ പിഴിഞ്ഞത്.

ആറാംദിവസം ആറു കപ്പു വെള്ളത്തില്‍ ആറു ചെറുനാരങ്ങ പിഴിഞ്ഞത്.

ഏഴാം ദിവസം 10 കപ്പു വെള്ളത്തില്‍ 3 ചെറുനാരങ്ങ പിഴിഞ്ഞത്, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തിയത്. ഈ വെള്ളം പകല്‍ കുടിച്ചു തീര്‍ക്കുക. രാത്രിയില്‍ വേണ്ട. എട്ടാം ദിവസം ആറു ചെറുനാരങ്ങ ആറു കപ്പു വെള്ളത്തില്‍ പിഴിഞ്ഞത്.

ഒന്‍പതാം ദിവസം 5 കപ്പു വെള്ളത്തില്‍ 5 ചെറുനാരങ്ങ പിഴിഞ്ഞത്.

പത്താം ദിവസം നാലു ചെറുനാരങ്ങ നാലു കപ്പു വെള്ളത്തില്‍ പിഴിഞ്ഞത്.പതിനൊന്നാം ദിവസം 3 ചെറുനാരങ്ങ 3 കപ്പു വെള്ളത്തില്‍ പിഴിഞ്ഞത്.പന്ത്രണ്ടാം ദിവസം 2 ചെറുനാരങ്ങ 2കപ്പു വെള്ളത്തില്‍ പിഴിഞ്ഞത്.പതിമൂന്നാം ദിവസം ഒരു ചെറുനാരങ്ങ ഒരു കപ്പു വെള്ളത്തില്‍ പിഴിഞ്ഞത്.

പതിനാലാം ദിവസം 3 ചെറുനാരങ്ങ 10 ഒരു കപ്പു വെള്ളത്തില്‍ പിഴിഞ്ഞത്. ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ കലര്‍ത്തി രാവിലെ സമയങ്ങളില്‍ കുടിയ്ക്കുക.ഈ വെള്ളം മുഴുവന്‍ ഒറ്റയടിയ്ക്കു കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. എന്നാല്‍ ബുദ്ധിമുട്ടാണെങ്കില്‍ കഴിയുന്നത്ര വീതം പല തവണ കുടിയ്ക്കുക. ഇതു കുടിച്ചാല്‍ 1 മണിക്കൂര്‍ കഴിഞ്ഞേ ഭക്ഷണംകഴിയ്ക്കാവൂ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം