സഹകരണ സമരം: സുധീരനെ തള്ളി ലീഗ്

sudheeranമലപ്പുറം: സഹകരണ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനെതിരേ എൽഡിഎഫുമായി യോജിച്ച് സമരത്തിനില്ലെന്ന കെപിസിസി അധ്യക്ഷൻ വാക്കുകളെ തള്ളി മുസ്ലിം ലീഗ് രംഗത്ത്. കേരളത്തിന്റെ പൊതു പ്രശ്നമാണിത്. എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഇതിൽ സിപിഎം എന്നോ കോൺഗ്രസ് എന്നോ ഇല്ലെന്നും ഒന്നിച്ച് പ്രതിഷേധിക്കേണ്ട വിഷയമാണെന്നും ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. വിഷയം യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല. യുഡിഎഫ് ചേർന്നതിന് ശേഷം ഇക്കാര്യത്തിൽ മുന്നണിയുടെ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സമരത്തിൽ എൽഡിഎഫുമായി സംയുക്‌ത പ്രക്ഷോഭത്തിനില്ലെന്ന് കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തി ലീഗ് രംഗത്തുവന്നിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ വാക്കുകൾ തള്ളിക്കളഞ്ഞില്ലെങ്കിലും കോൺഗ്രസ് നിലപാടിന് വിരുദ്ധമാണ് വിഷയത്തിൽ ലീഗിന്റെ നയമെന്നും വ്യക്‌തമാക്കാനാണ് മജീദ് ശ്രമിച്ചത്. ഇതോടെ സഹകരണ സമരത്തിൽ എൽഡിഎഫും സംസ്‌ഥാന സർക്കാരുമായി യോജിച്ച് പ്രക്ഷോഭം വേണമോ എന്ന കാര്യത്തിൽ യുഡിഎഫിലും തർക്കം രൂപപ്പെട്ടിരിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം