21 മുതല്‍ എല്‍ഡിഎഫ് ജാഥ; കോടിയേരിയും കാനവും നയിക്കും

തിരുവനന്തപുരം :  കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും വര്‍ഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും വേണ്ടി എല്‍.ഡി.എഫിന്റെ നേതൃത്തില്‍ ജാഥ സംഘടിപ്പിക്കും.

ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 3 വരെ രണ്ട് ജാഥകള്‍ സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.

21 ന് കാസര്‍കോഡ് നിന്നാരംഭിയ്ക്കുന്ന ജാഥ 3-ാം തീയതി തൃശ്ശൂരില്‍ സമാപിക്കും. തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന ജാഥ നവംബര്‍ 3 ന് എറണാകുളത്ത് സമാപിക്കും. കാസര്‍കോഡ് നിന്നാരംഭിയ്ക്കുന്ന ജാഥയ്ക്ക് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് നിന്നാരംഭിയ്ക്കുന്ന ജാഥയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം