ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സ് മമ്മൂട്ടിയെയും ചൊടിപ്പിച്ചു

mammookkaകൊച്ചി: ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തതോടെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. പ്രിഥ്വിരാജിനെ മനപ്പൂര്‍വ്വം അപമാനിച്ചു എന്നായിരുന്നു ഒടുവില്‍ വന്ന ആരോപണം. എന്നാല്‍ ഇപ്പോള്‍ വരുന്നത് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും ഏഷ്യാനെറ്റും തമ്മില്‍ അത്ര രസത്തിലല്ലെന്നാണ്. ഇത്തവണത്തെ അവാര്‍ഡ് നിശ മോഹന്‍ലാലിന് വേണ്ടി മാത്രം മാറ്റിവച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൂടാതെ സിനിമകളുടെ സാറ്റലൈറ്റ് അവകാശം വാങ്ങുന്നതില്‍ ഉള്‍പ്പെടെ ഏഷ്യാനെറ്റ് പക്ഷാപാതം കാണിക്കുന്നതായും ആരോപണമുണ്ട്. മോഹന്‍ലാലിന്റെ മോശം സിനിമകളും ഏഷ്യാനെറ്റ് കോടികള്‍ മുടക്കി വാങ്ങും. എന്നാലത് മമ്മൂട്ടി ചിത്രങ്ങളുടെ കാര്യത്തിലില്ല താനും. എല്ലാ കൊല്ലവും ഏഷ്യാനെറ്റിന്റെ അവാര്‍ഡ് നിശയില്‍ മമ്മൂട്ടി പങ്കെടുക്കുന്നതാണ്. ഇത്തവണ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടായില്ല.

മോഹന്‍ലാലിനേക്കാള്‍ മുന്‍പേ സിനിമയില്‍ വന്നതും നായകനായതും മമ്മൂട്ടിയായിരുന്നു. ഏതാണ്ട് 40 കൊല്ലമായി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നു. എന്നാല്‍ ഇതുവരെ മമ്മൂട്ടിക്കായി ഒരു സ്‌പെഷ്യല്‍ പരിപാടിയും ഏഷ്യാനെറ്റ് ഒരുക്കിയില്ല. അവരുടെ സീരിയല്‍ അവാര്‍ഡ് നിശയില്‍ ഉള്‍പ്പെടെ താരം സജീവമായി പങ്കെടുത്തിരുന്നു. എന്നിട്ടും മോഹന്‍ലാലിന്റെ 36 വര്‍ഷം ആഘോഷിക്കാന്‍ മാത്രം ഏഷ്യാനെറ്റ് സമയം കണ്ടെത്തി. ഇത് മമ്മൂട്ടിയുമായി അടുത്ത ബന്ധമുള്ളവരെയും ആരാധകരെയും ചൊടിപ്പിച്ചിട്ടുണ്ട്.

മമ്മൂട്ടി ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം സൂര്യയാണ് കൂടുതലും വാങ്ങുന്നത്. പഴയ പോലെ സൂര്യ ഇപ്പോള്‍ അവാര്‍ഡ് നിശകളും സംഘടിപ്പിക്കുന്നില്ല.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം