പുതിയ പത്ത് രൂപ ഉടന്‍

ന്യൂ​ഡ​ൽ​ഹി: പ​ത്തു​രൂ​പ​യും രൂ​പം മാ​റി പു​ത്ത​ൻ രൂ​പ​ഭാ​വ​ത്തി​ൽ അ​വ​തി​രി​ക്കു​ന്നു. അ​ഞ്ഞൂ​റി​ന്‍റെ​യും അ​മ്പ​തി​ന്‍റെ​യും രൂ​പ മാ​റ്റ​ത്തി​നു പി​ന്നാ​ലെ​യാ​ണ് പ​ത്തി​നെ​യും രൂ​പം മാ​റ്റി​യെ​ടു​ക്കു​ന്ന​ത്. ചോ​ക്ലൈ​റ്റ് ബ്രൗ​ൺ ക​ള​റി​ലാ​ണ് പു​തി​യ പ​ത്തെ​ത്തു​ന്ന​ത്.

നി​ല​വി​ലെ പ​ത്തു​രൂ​പ​യേ​ക്കാ​ളും ഇ​ത്തി​രി കു​ഞ്ഞ​നാ​ണ് പു​ത്ത​ൻ പ​ത്ത്. രൂ​പ​യു​ടെ ഉ​യ​രം നി​ല​വി​ലെ നോ​ട്ടി​ന്‍റേ​തു ( 63 മി​ല്ലി മീ​റ്റ​ർ) ത​ന്നെ​യാ​ണെ​ങ്കി​ലും വീ​തി​യി​ൽ അ​ൽ​പം കു​റ​വു​ണ്ട്. നി​ല​വി​ലെ നോ​ട്ടി​ന് 137 മി​ല്ലി മീ​റ്റ​റാ​ണ് വീ​തി​യെ​ങ്കി​ൽ പു​തി​യ​തി​ന് 123 മി​ല്ലി മീ​റ്റ​ർ വീ​തി മാ​ത്ര​മേ​യു​ള്ളു.

പു​ത്ത​ൻ നോ​ട്ടി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന പ്ര​ത്യേ​ക പി​ന്നി​ൽ‌ കൊ​ണാ​ർ​കി​ലെ സൂ​ര്യ ക്ഷേ​ത്ര​ത്തി​ന്‍റെ മുദ്ര ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്ന​താ​ണ്. നി​ല​വി​ലെ പ​ത്തി​ൽ കാ​ണ്ടാ​മൃ​ഗ​ത്തി​ന്‍റെ​യും ആ​ന​യു​ടേ​യും ക​ടു​വ​യു​ടേ​യും ചി​ത്ര​ങ്ങ​ളാ​ണ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നു പ​ക​ര​മാ​യാ​ണ് കൊ​ണാ​ർ​ക് സൂ​ര്യ​ക്ഷേ​ത്ര​ത്തി​ന്‍റെ മുദ്ര.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം