ലാന്‍ഡ്‌ റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പ്‌ വിപണിയില്‍

Land Rover Discovery Sport Petrol (2)കൊച്ചി: ലാന്‍ഡ്‌ റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ പുത്തന്‍ 2.0 ലിറ്റര്‍ പെട്രോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 177 കിലോ വാട്ട്‌ എന്‍ജിനുള്ള ഈ മോഡലിന്‌ എക്‌സ്‌ ഷോറൂം വില 56.50 ലക്ഷം രൂപയാണ്‌. എച്ച്‌എസ്‌ഇ ട്രിം വേരിയന്റില്‍ ലഭ്യമായ 7 സീറ്റര്‍ ലാന്‍ഡ്‌ റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ പ്രീമിയം എസ്‌യുവികളില്‍ ഉപയോക്താക്കള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ടതാണ്‌.

ഏറ്റവും നൂതനമായ റോട്ടറി ഡ്രൈവ്‌ സെലക്ടര്‍ നോബു കൂടിയ 9- സ്‌പീഡ്‌ ഓട്ടോമാറ്റിക്ക്‌ ട്രാന്‍സ്‌മിഷന്‍, ടെറൈയന്‍ റെസ്‌പോണ്‍സ്‌ സിസ്‌റ്റം, പനോരമിക്ക്‌ സണ്‍റൂഫ്‌, ഗ്രെയ്‌ന്‍ഡ്‌ ലെതര്‍ സീറ്റുകള്‍, റിയര്‍ പാര്‍ക്ക്‌്‌ അസിസ്റ്റ്‌ സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ്‌ പുതിയ പെട്രോള്‍ വേരിയന്റ്‌ ഡിസ്‌കവറി സ്‌പോര്‍ട്ട്‌ നിരത്തിലിറങ്ങുന്നത്‌.

ഹില്‍ ഡിസന്റ്‌ കണ്‍ട്രോള്‍, റോള്‍ സ്‌റ്റബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക്‌ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഒന്നിലധികം യുഎസ്‌ബി ചാര്‍ജിംഗ്‌ പോയിന്റുകള്‍ എന്നിവയാണ്‌ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ എടുത്തു പറയേണ്ട മറ്റു സവിശേഷതകള്‍.

ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ ഡീസല്‍, പെട്രോള്‍ വേരിയന്റുകള്‍ 23 അംഗീകൃത റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം