ലളിത് മോഡിയെ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കി

lalit modiജയ്പുര്‍: മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പ്രത്യേകമായി വിളിച്ചുചേര്‍ത്ത ജനറല്‍ബോഡി യോഗത്തില്‍ അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിലൂടെയാണ് മോഡിയെയും മറ്റ് ഭാരവാഹികളെയും നീക്കം ചെയ്തത്. മോഡിയുടെ എതിരാളിയായ അമിന്‍ പത്താനായിരിക്കും അടുത്ത പ്രസിഡന്റ്.

ജനല്‍ബോര്‍ഡി യോഗത്തില്‍ പങ്കെടുത്ത പതിനെട്ട് അംഗങ്ങളില്‍ പതിനേഴ് പേര്‍ ലളിത് മോഡിക്കെതിരെ വോട്ട് ചെയ്തു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അക്കാദമി നിയോഗിച്ച നിരീക്ഷകരുടെ മേല്‍നേട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്.

തങ്ങളുടെ അംഗങ്ങളെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്ന് മോഡി പക്ഷക്കാര്‍ പിന്നീട് പരാതിപ്പെട്ടു. ആകെയുള്ള 33 ജില്ലാ അസോസിയേഷനുകളില്‍ 18 അസോസിയേഷനുകളുടെ പ്രതിനിധികള്‍ മാത്രമാണ് ജനല്‍ബോഡി യോഗത്തിന് എത്തിയത്. ഇതില്‍ പതിനഞ്ച് അസോസിയേഷനുകള്‍ മോഡിയുടെ പക്ഷത്താണ്. നിലവിലെ നിയമമനുസരിച്ച് ഒന്‍പത് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്താല്‍ അവിശ്വാസപ്രമേയം പരാജയപ്പെടുമായിരുന്നു.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം