ഇത് ഡ്യുപ്പല്ല; വിമര്‍ശിച്ചവര്‍ക്ക് മോഹന്‍ലാലിന്‍റെ മറുപടി ഇങ്ങനെ

പുലിമുരുകനില്‍ ചില ആക്ഷന്‍ രംഗങ്ങളില്‍ ഡ്യുപ്പിനെ ഉപയോഗിച്ചു എന്ന് പലരും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം വിമര്‍ശകര്‍ക്ക് മോഹന്‍ലാല്‍ മറുപടി നല്‍കിയത് അതേ ആക്ഷന്‍ രംഗം സ്റ്റേജില്‍ തത്സമയം അവതരിപ്പിച്ചുകൊണ്ടാണ്. പുലിമുരുകനില്‍ ഏറെ കയ്യടി നേടിയതും ശ്രദ്ധിക്കപ്പെട്ടതുമായ ക്ലൈമാക്‌സ് രംഗമാണ് മോഹന്‍ലാല്‍ പുരസ്‌കാര വേദിയില്‍ അവതരിപ്പിച്ചത്. സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയിനിന്റെ പിന്തുണയോടെയാണ് ഈ സംഘട്ടന രംഗം മോഹന്‍ലാല്‍ സ്‌റ്റേജില്‍ അവതരിപ്പിച്ചത്. ഏഷ്യാനെറ്റ് പിന്നീട് സംപ്രേഷണം ചെയ്യാനിരിക്കുന്ന അവാര്‍ഡ് നിശയിലെ ലൈവ് ആക്ഷന്‍ സീക്വന്‍സിന്റെ ചിത്രങ്ങളും വീഡിയോയും ഫേസ്ബുക്കില്‍ തരംഗമാവുകയും ചെയ്തു. നേരത്തെ മോഹന്‍ലാലിന് പകരം ഡ്യൂപ്പാണ് ഈ രംഗത്തില്‍ അഭിനയിച്ചതെന്ന വാദങ്ങളുണ്ടായുരുന്നു. എന്നാല്‍ ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയിനും സംവിധായകന്‍ വൈശാഖും ഇക്കാര്യം നിഷേധിച്ചു. ക്ലൈമാക്‌സിനോടടുത്തുള്ള രംഗത്തിലെ സംഘട്ടന രംഗമാണ് സ്റ്റണ്ട് ആക്ടേഴ്‌സിനൊപ്പം മോഹന്‍ലാല്‍ വേദിയില്‍ അവതരിപ്പിച്ചത്.

https://www.youtube.com/watch?v=vQAGk4W0WN4

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം