നടിയുടെ പരാതി വ്യാജമെന്നു സൂചന: ലാലിനെതിരെ പക;ദിലീപ് പണി തുടങ്ങി

 

കൊച്ചി: സംവിധായകൻ ലാലിന്റെ മക്ൻ ജീൻ പോൾ ലാലിനും നടൻ ശ്രീനാഥ് ഭാസിക്കുമെതിരായ നടിയുടെ പരാതിക്കു പിന്നിൽ ദിലീപിന്റെ സംഘാംഗങ്ങളും, ഫാൻസ് അസോസിയേഷനുമെന്നു സൂചന.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണ്ണായക സാക്ഷിയായ സംവിധായകൻ ലാലിനെയും മകനെയും കുടുക്കാനുംകേസിൽ നിന്നു പിൻതിരിപ്പിക്കുന്നതിനുമാണ് ഇപ്പോൾ ഇത്തരത്തിൽ ദിലീപിന്റെ സംഘാംഗങ്ങൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് ലാൽ ജൂനിയറിനെതിരെ ഹണീബി ടുവിൽ അഭിനയിച്ച നടി പരാതി നൽകിയത്.

അഭിനയിക്കുന്നതിനു പണം നൽകിയില്ലെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമായിരുന്നു പരാതി. എന്നാൽ, സംഭവത്തിൽ ലാലും മകനും വിശദീകരണവുമായി എത്തുകയും ചെയ്തിരുന്നു. എന്നാൽ, സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പൊലീസ് ഇപ്പോൾ.

സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞ ശേഷം ഇത്തരത്തിലൊരു പരാതിയുമായി പൊലീസ് എത്തണമെങ്കിൽ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടാകുമെന്നാണ് സൂചന.
നടിയും ദിലീപ് ഫാൻസ് അസോസിയേഷൻ പ്രസിഡന്റും തമ്മിൽ കഴിഞ്ഞ ദിവസം കൊച്ചിയിലെ മറ്റൊരു ഷൂട്ടിങ് ലൊക്കേഷനിൽ വച്ചു കണ്ടു മുട്ടിയിരുന്നു.

ഇരുവരും തമ്മിൽ സംസാരിച്ചത് ലാൽ ജൂനിയറിനെ കുടുക്കുന്നതിനു വേണ്ടിയാണെന്നാണ് സൂചന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം