അഭിനയം നിര്‍ത്തുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു; പക്ഷേ ലാല്‍ സാറിന്റെ കോടി കണക്കിന് ആരാധകര്‍ എന്നെ വെറുതെ വിടില്ല; സംവിധായകന്‍ വൈശാഖ്

mohanlalപുലിമുരുകന്‍ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് പുലിമുരുകന്റെ മുന്നേറ്റം.ഇത്രയും മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ഒരു ചിത്രം മലയാള സിനിമില്‍ വിജയിക്കാന്‍ സാധ്യത കുറവാണെന്ന് പലരും പറഞ്ഞിരുന്നു.എന്നാല്‍ സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടാല്‍ അഭിനയം നിര്‍ത്തുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നുവെന്ന് സംവിധായകന്‍ വൈശാഖ്. ഷൂട്ടിങ് ഒരു അന്തവും കുന്തവുമില്ലാതെ പോകുകയാണ്. ഉള്ളില്‍ നല്ല ഭയമുണ്ട്. പുറത്ത് കാണിക്കാതെ ഉള്ളില്‍ കൊണ്ടു നടക്കുകയായിരുന്നു. സംവിധായകന്‍ വൈശാഖ് പറയുന്നു.

ഒരു ദിവസം ഷൂട്ടിങിന്റെ ഇടവേളയില്‍ വൈകുന്നേരം ഞാനും ലാല്‍ സാറും പാറപ്പുറത്ത് ആകാശം നോക്കി കിടക്കുന്നു. അപ്പോള്‍ ഞാന്‍ ലാല്‍ സാറിനോട് പറഞ്ഞു ഈ പടം രക്ഷപ്പെടുമായിരിക്കുമല്ലേ.ഈ പടം രക്ഷപ്പെടാതിരിക്കാന്‍ ഒരു കാരണവുമില്ല.ഞാന്‍ പറഞ്ഞു ഈ സിനിമ ഓടിയില്ലെങ്കില്‍ ഈ പണി ഞാന്‍ നിര്‍ത്തുകയാണ്. അപ്പോള്‍ തന്നെ ലാല്‍ സാറും പറഞ്ഞു. ഞാനും നിര്‍ത്താം.ലാല്‍ സാറിന്റെ മറുപടി കേട്ട് ഞാന്‍ ഞെട്ടി. ചാടി എണീറ്റിട്ട് ഞാന്‍ ചോദിച്ചു, ലാല്‍ സാര്‍ ഇപ്പോള്‍ എന്താണ് പറഞ്ഞത്. ലാല്‍ പറഞ്ഞു അഭിനയം നിര്‍ത്താമെന്ന്.ഇപ്പോള്‍ പറഞ്ഞതിരക്കട്ടെ, പക്ഷേ ലാല്‍ സാറിന്റെ കോടി കണക്കിന് ആരാധകര്‍ എന്നെ വെറുതെ വിടില്ല. ലാല്‍ സാര്‍ പറഞ്ഞു. അതല്ല ഞാന്‍ പറഞ്ഞത്, ഈ സിനിമ ഓടതിരിക്കാന്‍ ഒരു കാരണവുമില്ല. അങ്ങനെ ഓടാതിരിക്കണമെങ്കില്‍ നമ്മുടെ ജഡ്ജ്‌മെന്റ് ഒട്ടും കൊള്ളില്ലെന്നാണ് അര്‍ത്ഥം. പിന്നെ നമ്മള്‍ ജോലി ചെയ്യുന്നതിനുള്ള അര്‍ഹത എന്താണ്.

എന്നാല്‍ പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടതായി സംവിധായകന്‍ വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും മുമ്പ് പറഞ്ഞിരുന്നു.വെല്ലുവിളികള്‍ നേരിട്ടപ്പോഴും പുലിമുരുകനെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന സംവിധായകന്റെയും സംഘത്തിന്റെയും വിശ്വാസമായിരുന്നു ചിത്രത്തെ മഹാവിജയമാക്കിയത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം