ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന വീട്ടമ്മയും അയല്‍വാസിയും പ്രണയത്തിലായി; വീട് നിര്‍മിച്ചു നല്‍കി; എല്ലാം കഴിഞ്ഞപ്പോള്‍ ഒഴിവാക്കാന്‍ ശ്രമിച്ച യുവതിയെ ഇയാള്‍ കൊന്ന് കുഴിച്ചുമൂടി; സംഭവം ഇങ്ങനെ

 ഇടുക്കി: ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന വീട്ടമ്മയും അയല്‍വാസിയും പ്രണയത്തിലാവുകയും വീട് നിര്‍മിച്ചു നല്‍കിയ കാശു കൊടുക്കാതെ ഒഴിവാക്കാന്‍ ശ്രമിച്ച യുവതിയെ ഇയാള്‍ കൊന്ന് കുഴിച്ചുമൂടി. 

സംഭവം ഇങ്ങനെ :  ആറു മാസം മുന്‍പാണ് അയല്‍വാസിയായ കാമുകന്‍ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.  കൊന്നത്തടി ചിന്നാര്‍നിരപ്പ് മണിക്കുന്നേല്‍ ലാലി സുരേഷി (42) ന്‍റെ അഴുകിയ മൃതദേഹം ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് വീടിനു പിന്‍ഭാഗത്തു നിന്നും കണ്ടെടുത്തത്.സംഭവത്തില്‍ ഇവരുടെ അയല്‍വാസിയും രണ്ടുവര്‍ഷത്തോളമായി ഇവരുടെ കാമുകനുമായിരുന്ന കിളിയയ്ക്കല്‍ ജോണി (45) യെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തായത്. സംഭവത്തില്‍ ബന്ധമുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പണിക്കന്‍കുടി മരുതുംമൂട്ടില്‍ രാജനെയും (51) പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വാഴത്തോപ്പ് കേശവമുനി സ്വദേശിയായിരുന്ന ജോണി രണ്ടുവര്‍ഷം മുന്‍പാണ് ചിന്നാര്‍ നിരപ്പില്‍ താമസമാക്കിയത്.

  ഭര്‍ത്താവുമായി അകന്ന് തനിച്ചു താമസിച്ചിരുന്ന ലാലിയുമായി ഇയാള്‍ ചങ്ങാത്തത്തിലാവുകയും ഒരു വര്‍ഷത്തോളം ഒരുമിച്ച്‌ താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ലാലിക്ക് പുതിയ വീടു നിര്‍മിച്ചു. വീടു പണി കഴിഞ്ഞതോടെ ലാലിക്ക് തന്നെ വേണ്ടാതായെന്നും പണിക്കൂലി ഇനത്തില്‍ 27,000 രൂപ തരാതിരിക്കുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ വഴക്കിട്ടതായും പ്രതി സമ്മതിച്ചു. തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസില്‍ ജോണിക്കെതിരെ ലാലി കേസും നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ ഒന്നാം തീയതി െവെകിട്ട് ഏഴുമണിയോടെ ലാലിയുടെ പുതിയ വീട്ടിലെത്തിയ ജോണി പണം ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ സമീപത്തുണ്ടായിരുന്ന വാക്കത്തിയെടുത്ത് മൂന്നു വട്ടം ലാലിയെ വെട്ടി വീഴ്ത്തി. മരിച്ച ശേഷവും ലാലിയെ ലൈംഗീകമായി ഉപയോഗിച്ച ശേഷം വീടിനു പിന്‍ഭാഗത്ത് നാലടിയോളം താഴ്ചയില്‍ കുഴിയുണ്ടാക്കി ചാക്കില്‍ വലിച്ച്‌ ഇതിനകത്തിട്ട് മൂടുകയായിരുന്നുവെന്നും പ്രതി വിശദീകരിച്ചു.

 തുടര്‍ന്ന് വീട്ടില്‍ പണവും ആഭരണങ്ങളും അന്വേഷിച്ചെങ്കിലും ഒരു ജോഡി സ്വര്‍ണ കമ്മല്‍ മാത്രമാണ് കിട്ടിയത്. വീടിനകത്തെ ചോരക്കറയൊക്കെ വൃത്തിയാക്കിയ ശേഷം രാത്രി പതിനൊന്നു മണിയോടെ വീടു പൂട്ടി താക്കോല്‍ സമീപത്ത് വച്ചശേഷം സ്വന്തം വീട്ടിലേക്കു പോയി. ഏതാനും ദിവസങ്ങള്‍ക്കു ശേഷവും പ്രത്യേക അന്വേഷണങ്ങള്‍ ഒന്നും ഉണ്ടാകാതിരുന്നതോടെ ജോണി ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് മൂവാറ്റുപുഴയില്‍ കുടുംബസമേതം താമസിക്കുന്ന, ലാലിയുടെ മകന്‍ സുനിലിന് വന്ന ഫോണ്‍ കോളാണ് കേസിലേക്കു നയിച്ചത്. അമ്മയെ അന്വേഷിക്കേണ്ടെന്നും ജോണിയോടൊപ്പമുണ്ടെന്നുമുള്ള ഫോണ്‍ സന്ദേശത്തില്‍ സംശയം തോന്നിയ സുനില്‍ നവംബര്‍ 14-നു തന്നെ വെള്ളത്തൂവല്‍ പോലീസില്‍ അമ്മയെ കാണിനില്ലെന്ന പരാതി നല്‍കി. തുടര്‍ നടപടികള്‍ െവെകിയതോടെ ഉന്നത ഉദ്യാഗസ്ഥര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്‍റെ നിര്‍ദേശമനുസരിച്ച്‌ അടിമാലി സി.ഐ: ടി.ഐ. യൂനസിന്‍റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച്‌ അന്വേഷണം നടത്തിവരികയായിരുന്നു. ഒന്നര മാസം മുന്‍പു മുതല്‍ പ്രത്യേക അന്വേഷണ സംഘം ജോണിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കര്‍ണ്ണാടക കുടക് ഗോണിക്കുപ്പയില്‍ നിന്നുമാണ് ഇയാള്‍ പോലീസിന്‍റെ വലയിലായത്. മുന്‍പ് മൂന്നു വിവാഹം കഴിച്ചിട്ടുള്ള ജോണി നാലാമതാണ് ലാലിക്കൊപ്പം കൂടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം