ബ്രണ്ണന്‍ കോളേജ് അദ്ധ്യാപകന്‍ കെ വി സുധാകരന്‍ നിലമ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

തലശ്ശേരി: ബ്രണ്ണന്‍ കോളേജ് അദ്ധ്യാപകന്‍ കെവി സുധാകരന്‍(38) നിലമ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. തിമിരി എളയാട് കാനവീട്ടില്‍ കുഞ്ഞിരാമന്റെ മകനാണ്. തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു.

നിലമ്പൂരില്‍ കോളേജ് അദ്ധ്യാപകരുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

മാതൃഭൂമി കാസര്‍ഗോഡ് ബ്യൂറോയില്‍ ആറ് വര്‍ഷത്തോളം ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ത്തകളിലില്‍ ഇടം പിടിച്ച ബ്രണ്ണന്‍ കോളേജ് മാഗസിന്‍ ‘പെല്ലറ്റിന്റെ’ സ്റ്റാഫ് എഡിറ്ററായിരുന്നു. എഴുത്തുകാരന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം