15 ഇന്ത്യക്കാരുടെ വ​ധ​ശി​ക്ഷ ജീ​വ​പ​ര്യ​ന്തമാ​ക്കി ഇ​ള​വു ചെ​യ്ത് കു​വൈ​റ്റ്‌

ന്യൂ​ഡ​ൽ​ഹി: കു​വൈ​റ്റി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട 15 ഇ​ന്ത്യ​ക്കാ​രു​ടെ ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​ക്കി ഇ​ള​വു ചെ​യ്തു, ഒ​രാ​ളെ വെ​റു​തെ​വി​ട്ടു.


വി​വി​ധ കു​റ്റ​ങ്ങ​ൾ​ക്കു വി​ധി​ക്ക​പ്പെ​ട്ടു ജ​യി​ലി​ലാ​യി​രു​ന്ന 119 ഇ​ന്ത്യ​ക്കാ​രു​ടെ ത​ട​വു​ശി​ക്ഷ​യി​ലും അ​മീ​ർ ഇ​ള​വ് ചെയ്തിട്ടുണ്ട് . ഇ​വ​രി​ൽ മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണു സൂ​ച​ന.  ​ എന്നാല്‍ എത്ര മ​ല​യാ​ളി​ക​ളു​ണ്ടെ​ന്നു വ്യ​ക്ത​മ​ല്ല.

ജ​യി​ലി​ൽ​നി​ന്നു വി​ട്ട​യ​യ്ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ അ​വി​ടു​ത്തെ ഇ​ന്ത്യ​ൻ എം​ബ​സി ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും സു​ഷ​മ സ്വ​രാ​ജ് വ്യ​ക്ത​മാ​ക്കി.

കു​വൈ​റ്റ് അ​മീ​റി​ന്‍റേ​താ​ണു തീ​രു​മാ​ന​മെ​ന്നു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. വി​വി​ധ കു​റ്റ​ങ്ങ​ളി​ൽ 17 ഇ​ന്ത്യ​ക്കാ​ർ​ക്കാ​ണ് കു​വൈ​റ്റി​ൽ വ​ധ​ശി​ക്ഷ വി​ധി​ച്ചി​രു​ന്ന​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം