“വീമാനത്തിന്‍റെ വാതില് തോറന്നില്ല…ബഡായി പറയല്ലേ കുഞ്ഞാപ്പാ..” പി കെ കുഞ്ഞാലികുട്ടിയെ പൊളിച്ചടക്കി ലീഗ് അനുഭാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

കോഴിക്കോട് : “”വീമാനത്തിന്‍റെ വാതില് തോറന്നില്ല ..ബഡായി പറയല്ലേ കുഞ്ഞാപ്പാ..”പി കെ കുഞ്ഞാലികുട്ടിയെ പൊളിച്ചടക്കി ലീഗ് അനുഭാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌.റണ്‍വേയിലേക്കു നീങ്ങിയ വിമാനത്തില്‍നിന്ന് വാതില്‍ തള്ളിത്തുറന്ന് ചാടിയിറങ്ങാന്‍ കഴിയുമോ എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ലീഗ് എംപിമാരായ കുഞ്ഞാലിക്കുട്ടിക്കും പി.വി.അബ്ദുല്‍ വഹാബിനും വിമാനം വൈകിയതിനാല്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയാതെപോയത് സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുമ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം.മലപ്പുറത്ത് നിന്നുള്ള ഈ പ്രതികരണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ കുഞ്ഞാലിക്കുട്ടിക്ക് നേരെയുള്ള പൊങ്ങ്കാല തുടങ്ങിയത്.

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പോസ്റ്റ്‌ ഇങ്ങനെ …

ഇന്ത്യൻ മുസ്ലികളുടെ പുതിയ മഹബൂബെ മില്ലത്ത്‌ സർവ്വ ദേശീയ ശ്രീ സി.കെ. സുബൈർ അങ്ങയെ സുഖിപ്പിച്ചും തേൻ പുരട്ടിയും എഴുതിയ എഫ്‌.ബി പോസ്റ്റിൽ പറയുന്നത്‌ മട്ടന്നൂർ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി ഡൽഹിയിൽനിന്നും പറന്നിറങ്ങിയ അങ്ങയുടെ കൃത്യനിർവ്വഹണശുഷ്കാന്തിയെകുറിച്ചാണ് ….. രണ്ട്‌ വോട്ട്‌ ഈ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അത്ര പ്രധാനമാണോ എന്നുമാണ് ….

ശരിയാണ് നമ്മുടെ രണ്ട്‌ വോട്ട്‌ കൊണ്ട്‌ ഗോപാൽ കൃഷ്ണഗാദ്ധി ജയിക്കുകയൊന്നും ഇല്ല . പക്ഷെ മട്ടന്നൂരിൽ അങ്ങു വന്നില്ലായിരുന്നെങ്കിൽ ആ മുനിസിപ്പാലിറ്റി തന്നെ നമുക്കു നഷ്ടമായേനേ… (മട്ടന്നൂരും ഡൽഹിയും തമ്മിലുള്ള ദൂര വിത്യാസത്തിന്റെ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിയാത്ത ഇത്തരം മണകുണാഞ്ഞന്മാരെ കൊണ്ടൊന്നും ദയവുചെയ്തു ന്യായീകരിപ്പിച്ചു താങ്കൾ വഷളാവാതിരിക്കുക)
ഞങ്ങളെദയവുചെയ്തു അങ്ങയുടെ ഈ പെയ്‌ഡ്‌ ഭക്തവിലാസങ്ങളോട്‌ ഇനിയും ന്യായീകരിച്ചു വഷളാക്കരുതെന്നു ഒന്ന് മനസിരുത്തി പറയൂ …
മറ്റൊന്ന്കൊണ്ടും അല്ല ലീഗുകാരായ ഞങ്ങൾക്കു തല ഉയർത്തിയില്ലെങ്കിലും താഴ്ത്തിപിടിക്കാതെ ജീവിക്കണമെന്നുണ്ട്‌ …
ആത്മാർത്ഥതയുടെ ഒരു കണികയെങ്കിലും മനസ്സിലുണ്ടങ്കിൽ രണ്ടു വാക്കുകൊണ്ടെങ്കിലും അങ്ങൊരു മാപ്പു ചോദിക്കണം സമുദായത്തോട്‌.

രണ്ട്‌ എം.പി. മാർക്കു വാതിൽ തുറന്നു തന്നില്ല , പുറത്തുവിട്ടില്ല, വേറെ വിമാനം കിട്ടീല , അതിനവർ സമ്മതിച്ചില്ല, എന്നതൊക്കെ ഒരു 20 കൊല്ലം മുൻപ്‌ ഞങ്ങളെയൊക്കെ പറഞ്ഞു പറ്റിക്കാവുന്ന ന്യായങ്ങളാണെ.

താങ്കൾ ഒന്നു മനസ്സിലാക്കണം നാട്ടിൻപുറത്തെ കുടുംബശ്രീ പെണ്ണൂങ്ങൾ ഒരുമിച്ച് വിമാനയാത്ര നടത്തുന്ന ഇന്നത്തെ കാലത്ത്‌ ഇത്തരം തമാശകൾ പറഞ്ഞു ഞങ്ങളെ അപമാനിക്കരുത്‌.
(ഈ ചർച്ച കേട്ട എന്റെ നാട്ടിലെ സി.ഡി.എസ്സ്‌ പ്രസിഡണ്ട് പറഞ്ഞത്‌ കരിപ്പുരിൽ നിന്നും തിരുവനന്തപുരത്തേക്ക്‌ അവർ കുടുംബശ്രീക്കാർ യാത്ര നടത്തിയത്രെ.

അതിൽ ഒരു സ്ത്രീ വിമാനം പുറപെടാൻ റൺവേയിലേക്കു നീങ്ങുമ്പോൾ പറഞ്ഞത്രെ തനിക്കിറങ്ങണമെന്ന് . ബഹളമുണ്ടാക്കിയ അവരെ അവിടെ ഇറക്കിയാണു ഇവർ യാത്ര തുടർന്നതത്രെ .. അവർ ചോദിക്കുന്നത്‌ കുടുംബ സ്ത്രീ അംഗത്തിന്റെ സ്വാധീനമൊന്നും ഒരു എം.പി ക്കുണ്ടാവില്ലെങ്കിലും ഒരു പഞ്ചായത്ത് മെമ്പറുടെ സ്വാധീനമെങ്കിലും വേണ്ടെ എന്നാണ് ….)

അങ്ങയെപോലെരാളെ നേതാവാക്കി വളർത്തി ഉയർത്തി അങ്ങു ഡൽഹിവരെ എത്തിച്ചു എന്നല്ലാതെ വേറെ തെറ്റൊന്നും ചെയ്തിട്ടില്ലല്ലൊ ഞങ്ങൾ…..

!!!! പിന്നെ !!!!
ഇതൊക്കെ താങ്കളോട്‌ മാത്രം പറയുന്നത്‌ വഹാബും കൂടെ ഉണ്ടായിരുന്നു എന്നു അറിയാത്തത്‌ കൊണ്ടൊന്നും അല്ല. താങ്കളെയും പിന്നെ ………..യും ” മാനേജ്‌” ചെയ്തു ലീഗിനുവേണ്ടി അത്യധ്വാനം ചെയ്യുന്ന ഈ മഹാനെ ഒരു വാക്കുകൊണ്ട്‌ പോലും ദ്രോഹിക്കരുത്‌ എന്നു കരുതി മാത്രമാണ്………

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം