രാജ്യസഭ തെരഞ്ഞെടുപ്പ് ;പത്രിക സമര്‍പ്പിച്ച് വീരേന്ദ്ര കുമാറും ബാബു പ്രസാദും

തിരുവനന്തപുരം: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ഥി ബി. ബാബു പ്രസാദും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

വരണാധികാരിയായ നിയമസഭാ സെക്രട്ടറി ബാബുപ്രകാശിനാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് വീരേന്ദ്രകുമാർ പത്രിക സമര്‍പ്പിച്ചത്.

ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ്‌  വീരേന്ദ്രകുമാര്‍  മത്സരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. എം.കെ. മുനീര്‍, കെ.സി. ജോസഫ്, വി.ഡി. സതീശന്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് ബാബു പ്രസാദ് പത്രിക നല്‍കിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം