ചാ​ര​വൃ​ത്തി; കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ കാ​ണാ​ൻ ഭാ​ര്യ​യ്ക്കും അ​മ്മ​യ്ക്കും വീ​സ

ഇ​സ്ലാ​മാ​ബാ​ദ്: ചാ​ര​വൃ​ത്തി​യു​ടെ പേ​രി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ കാ​ണാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്കും അ​മ്മ​യ്ക്കും പാ​ക്കി​സ്ഥാ​ൻ വീ​സ അ​നു​വ​ദി​ച്ചു. പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു ന​ൽ​കി​യ​ത്. ഭാ​ര്യ​യെ​യും അ​മ്മ​യെ​യും അ​നു​ഗ​മി​ക്കാ​ൻ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മി​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം 25ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നാ​ണു സൂ​ച​ന.

അ​ടു​ത്തി​ടെ​യാ​ണ് ഇ​ന്ത്യ​യെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കു​ൽ​ഭൂ​ഷ​ണെ സ​ന്ദ​ർ​ശി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്കു പാ​ക്കി​സ്ഥാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. മാ​നു​ഷി​ക പ​രി​ഗ​ണ​ന​യു​ടെ പേ​രി​ലാ​ണ് അ​നു​മ​തി ന​ല്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണു പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ർ​ച്ചി​ൽ പാ​ക് പ്ര​വി​ശ്യ​യാ​യ ബ​ലൂ​ചി​സ്ഥാ​നി​ലെ മ​ഷ്ക​ലി​ൽ​നി​ന്നാ​ണ് ജാ​ദ​വി​നെ പാ​ക്കി​സ്ഥാ​ൻ പി​ടി​കൂ​ടി​യ​ത്. റി​ട്ട​യ​ർ ചെ​യ്ത​ശേ​ഷം ഇ​റാ​നി​ലെ ച​ബ​ഹ​ർ തു​റ​മു​ഖ​പ​ട്ട​ണ​ത്തി​ൽ ച​ര​ക്കു​ഗ​താ​ഗ​ത ബി​സി​ന​സ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ചാ​ര​സം​ഘ​ട​ന​യാ​യ റോ (​റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ്)​യു​ടെ ഏ​ജ​ന്‍റാ​യി ജാ​ദ​വ് ബ​ലൂ​ചി​സ്ഥാ​നി​ൽ ക​ലാ​പം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ജാ​ദ​വ് എ​ന്നാ​ണു പാ​ക് ചാ​ര​സം​ഘ​ട​ന ഐ​എ​സ്ഐ പ​റ​യു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സാം​ഗ്ളി സ്വ​ദേ​ശി​യാ​ണ് ജാ​ദ​വ്.

കു​ൽ​ഭൂ​ഷ​ണ്‍ ജാ​ദ​വി​നെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച പാ​ക്കി​സ്ഥാ​ൻ സൈ​നി​ക കോ​ട​തി വി​ധി അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ വാ​ദ​ങ്ങ​ളെ​ല്ലാം ത​ള്ളി​യാ​ണ് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി വ​ധ​ശി​ക്ഷ സ്റ്റേ ​ചെ​യ്ത​ത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം