മലപ്പുറം ഉപതെരഞ്ഞെടുപ്പ്; വിജയം ഉറപ്പിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് ഫലങ്ങളില്‍ പ്രകടമാവുന്ന മുന്നേറ്റം യുഡിഎഫിന്റെ മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി. ലീഡ് നില ഒരു ലക്ഷം കടന്ന ആഹ്ലാദത്തിനിടെ വേങ്ങരയിലെ സ്വന്തം വസതിയില്‍ മാധ്യമങ്ങളോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. മലപ്പുറത്ത് ഏഴുമണ്ഡലങ്ങളിലേയും ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവരവേ കുഞ്ഞാലിക്കുട്ടിക്ക് ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്. രണ്ടര ലക്ഷം ഭൂരിപക്ഷമെന്ന യുഡിഎഫ് പ്രതീക്ഷ അകലെയല്ല എന്ന സൂചനയാണ്

ഇപ്പോള്‍ പുറത്തുവരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ വോട്ട്നില 41000 കടന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലിന് 26000ല്‍പ്പരം വോട്ടുകളാണ് ലഭിച്ചത്.ബിജെപി സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് എന്‍ ശ്രീപ്രകാശിന് 50000ല്‍ അധികം വോട്ടുകളാണ് ഇതുവരെ ലഭിച്ചത്.

കുഞ്ഞാലിക്കുട്ടിയുടെ സിറ്റിംഗ് സീറ്റായ വേങ്ങരയില്‍ വമ്പിച്ച ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ആകെ വോട്ടുകള്‍ എഴുപതിനായിരം കടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തേക്കാള്‍ കുറവ് വോട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലിന് ലഭിച്ചിട്ടുള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം