മല്ലൂസിന്‍റെ പൊങ്കാലയൊന്നും ഫലം കണ്ടില്ല; മോഹന്‍ലാലും അദ്ദേഹത്തിന്റെ ആരാധകരും ട്വിറ്റര്‍ ഉപയോഗിക്കാത്തതിന്‍റെ കാരണം വെളിപ്പെടുത്തി വീണ്ടും കെആര്‍കെ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു

മഹാഭാരതം സിനിമയില്‍ ഭീമനായി മോഹന്‍ലാല്‍ വേഷമിടുന്നത് ഛോട്ടാഭീമിനോട് ഉപമിച്ചതിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി   മല്ലൂസ് പൊങ്കാല ഇടുന്ന  ബോളിവുഡ് നടന്‍ കെആര്‍കെ വീണ്ടും വിവാധങ്ങലുമായി എത്തിയിരിക്കുകയാണ്. വീണ്ടും വീണ്ടും  മോഹന്‍ലാലിനെയും ആരാധകരെയും വെറുപ്പിക്കുന്ന പോസ്റ്റുകള്‍ ട്വിറ്ററിലിട്ട് തെറി വിളികള്‍ വാരികൂട്ടുകയാണ് കെആര്‍കെ.

 ഫേസ്ബുക്കിലൂടെ ലാലേട്ടനെ ചോട്ടഭീമായി ഉപമിച്ചതിനു  പൊങ്കാലയിടുന്ന ലാലേട്ടന്‍ ഫാന്‍സിനെ പരിഹസിച്ചും,   ഫേസ്ബുക്ക് ഉപയോഗിക്കുന്ന മോഹന്‍ലാല്‍ വളരെ പഴഞ്ചനും വിവരമില്ലാത്തവനുമാണെന്ന്‍ പറഞും കെആര്‍കെ പോസ്റ്റിട്ടു.

മോഹന്‍ലാല്‍ മാത്രമല്ല അദ്ദേഹത്തിന്റെ ആരാധകരും വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ്. ബുദ്ധിയുള്ളവരും വിദ്യാഭ്യാസമുള്ളവരും മോഡേണുമായുള്ള ആളുകള്‍ ട്വിറ്ററാണത്രേ ഉപയോഗിക്കുക.  മലയാളികള്‍ തരംതാണവരെന്നും പണിയില്ലാത്തവരെന്നും പലതവണ ഇയാള്‍ അധിക്ഷേപിക്കുന്നുണ്ട്. മോഹന്‍ലാലിനെ പരിഹസിച്ചതിലൂടെ തനിക്ക് ട്വിറ്ററില്‍ ഫോളോവേഴ്‌സ് കൂടിയെന്നും ഇയാള്‍ അവകാശപ്പെടുന്നു.മലയാളികള്‍ ഇനി ഇയാള്‍ക്ക് എന്ത് പണിയാണ് കൊടുക്കാന്‍ പോവുകയെന്നു കാത്തിരുന്നു കാണണം. മല്ലൂസിനി കെആര്കെയുടെ ട്വിറ്റര്‍ അക്കൗണ്ട്‌ തന്നെ ഇല്ലാതാക്കി കളഞ്ഞേക്കാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം