തന്‍റെ ജീവിതത്തില്‍ വേട്ടയാടിയ വ്യക്തിയാണ് അടൂര്‍ ഭാസി; വിവാഹം കഴിക്കാതെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെ.പി.എ.സി.ലളിത

kpacതോപ്പില്‍ ഭാസിയെക്കുറിച്ച് കെ.പി.എ.സി.ലളിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. എന്‍റെ  ജീവിതത്തില്‍ വേട്ടയാടിയ വ്യക്തി തോപ്പില്‍ ഭാസിയാണെന്ന് കെ.പി.എ.സി.ലളിത പറയുന്നു. വിവാഹം കഴിക്കാതെ കൂടെ നിര്‍ത്താനായിരുന്നു ശ്രമം. താനതിന് വഴങ്ങികൊടുത്തില്ല ഇതുമൂലം നിരവധി സിനിമകളില്‍ നിന്ന് ഭാസി തന്നെ ഒഴിവാക്കിരുന്നു. കൈരളിയിലെ ജെബി ജങ്ഷന്‍ എന്ന പരിപാടിയിലാണ് ജയലളിതയുടെ വെളിപ്പെടുത്തല്‍ എന്നാണ് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

    തോപ്പില്‍ഭാസി

thoppil-bhasiഅതേസമയം തോപ്പില്‍ ഭാസിയെപ്പോലെ തന്‍റെ ജീവിതത്തെ ഇങ്ങനെ സ്വാധീനിച്ച മറ്റൊരാളില്ല. ഭാസി ചേട്ടനെ കാമുകനെന്നോ രക്ഷകര്‍ത്താവെന്നോ സുഹൃത്തെന്നോ അമ്മാവനെന്നോ  വിളിക്കാം. ജീവിതത്തില്‍ കടപ്പാടുള്ള ഏക മനുഷ്യനാണ് ഭാസി ചേട്ടന്‍ .ഭാസിചേട്ടന്റെ സിനിമയിലൂടെയാണ് വന്നത്. പിന്നീട് അങ്ങോട്ട് എല്ലാ സിനിമയിലും വേഷങ്ങള്‍ തന്നു. മരിക്കുന്നതിന് ഒരാഴ്ചമുന്‍പും തോപ്പില്‍ ഭാസിയെ വഴിയില്‍ വച്ചു കണ്ടു.  കെപിഎസി ലളിത പറയുന്നു.

   അടൂര്‍ ഭാസിയെക്കുറിച്ച്

adoorbhasiഒരിക്കല്‍ അടൂര്‍ ഭാസി മദ്യപിച്ച്‌ വന്ന് ബഹളം കൂട്ടുകയും   നഗ്നനായി രാത്രി മുഴുവന്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. ഒടുവില്‍ പിറ്റേദിവസം ബഹദൂറെത്തിയാണ് കൂട്ടിക്കൊണ്ടുപോയതെന്നും കെപിഎസി ലളിത പറയുന്നു.

ഭരതനുമായുള്ള വിവാഹവും ഭരതന്‍റെ പ്രണയവും 

kpclaitha-bharathanഭരതനും ശ്രീവിദ്യയും തമ്മിലുള്ള പ്രണയ ബന്ധത്തിലെ ഹംസമായിരുന്നു താന്‍. പിന്നീന്നീട് അവരുടെ ബന്ധം തകരുകയും തന്നോട്  വിവാഹം കഴിക്കാമോ എന്ന് ചോദിക്കുകയുമായിരുന്നു. വഴിയില്‍ വച്ച്‌ ഉപേക്ഷിക്കാനാണെങ്കില്‍ ഞാനില്ല  എന്ന് പറഞ്ഞപ്പോള്‍ ഉപേക്ഷിക്കില്ലെന്ന് ഭരതന്‍ ഉറപ്പും നല്‍കി. പിന്നീട് വിവാഹ തീയതി അടുത്തപ്പോള്‍ ഭരതന് ചാഞ്ചാട്ടമുണ്ടായിരുന്നതായി ലളിത ഓര്‍ക്കുന്നു. വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു.ഞാന്‍ ഷൂട്ടിങ്ങിന് പോകുന്ന വഴി ട്രെയ്ന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് മുഖത്തു നോക്കി പറഞ്ഞു. ഭരതന് പേടിയാണ്. ഒരാളെ കൂട്ടിയാണ് ഷൂട്ടിങ്ങിന് വിട്ടത് . കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ ഭരതനും ശ്രീവിദ്യയും വീണ്ടും അടുത്തു. മറ്റാളുകള്‍ പറഞ്ഞറിയരുതെന്ന് താന്‍ വ്യവസ്ഥ വച്ചിരുന്നു. പിന്നീട് എല്ലാം നിര്‍ത്തിയെന്ന് ഭരതന്‍ പറഞ്ഞതായും കെ.പി.എ.സി.ലളിയ്ഹ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം