കോഴിക്കോട്ട് പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

abdurahmanകോഴിക്കോട്: കടലുണ്ടി റെയില്‍വേ പാലത്തില്‍ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. കടലുണ്ടി സ്വദേശിയും റിട്ട. ട്രഷറി ജീവനക്കാരനുമായ പി.വി അബ്ദുറഹ്മാന്‍ (64), കടലുണ്ടിയില്‍ താമസക്കാരനായ വയനാട് സ്വദേശി രാമന്‍ (60)എന്നിവരാണ് മരിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ അബ്ദുറഹ്മാന്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കുകയായിരുന്ന രാമനെ ട്രെയിന്‍ വരുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ട്രാക്കിലുള്ള രണ്ടു പേരെയും തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ് ഇടിക്കുകയായിരുന്നു.

ജമാഅത്തെ ഇസ്‌ലാമിയുടെ സേവന വിഭാഗമായ ഐ.ആര്‍.ഡബ്ളിയു പ്രവര്‍ത്തകനാണ് അബ്ദുറഹ്മാന്‍. രാമന്‍ അവിവാഹിതനാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം