ഇന്ത്യയിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനായി കോഴിക്കോട്

ന്യൂഡല്‍ഹി: മികച്ച റെയില്‍വെ സ്‌റ്റേഷനുകളുടെ പട്ടികയില്‍ കോഴിക്കോട് ഒന്നാമത്. മൊബൈല്‍ ആപ് അധിഷ്ഠിത ട്രാവല്‍ പോര്‍ട്ടലായ ഇക്‌സിഗോ നടത്തിയ സര്‍വേയിലാണ് കോഴിക്കോട് മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ ഗുജറാത്തിലെ വഡോദരയെ പിന്നിലാക്കിയാണ് കോഴിക്കോട് മുന്നിലെത്തിയത്. റെയില്‍വെ യാത്രക്കാരെയും പങ്കെടുപ്പിച്ച് സര്‍വേ നടത്തിയത്.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു സ്റ്റേഷനുകളിലൊന്നായ ദില്ലിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനാണ് വൃത്തിയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത്. ഇവക്കുപുറമെ യു.പിയിലെ വരണാസി, മഥുര, രാജസ്ഥാനിലെ അജ്മീര്‍, മഹാരാഷ്ട്രയിലെ ഭുസയാല്‍, ബിഹാറിലെ ഗയ തുടങ്ങിയവയും വൃത്തിഹീനമായ സ്‌റ്റേഷനുകളുടെ പട്ടികയിലാണുള്ളത്. അതേസമയം ശുചിത്വത്തിന്റെ പേരില്‍ യാത്രക്കാര്‍ തെരഞ്ഞെടുത്ത മികച്ച സ്റ്റേഷനുകളില്‍ ആദ്യത്തെ 40 സ്റ്റേഷനുകളും ദക്ഷിണേന്ത്യയില്‍ നിന്നുള്ളതാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം