ശ്രീധരന്‍റെ അരുംകൊല: ഭാര്യയും അമ്മയും ചേര്‍ന്ന് ഭക്ഷണത്തില്‍ വിഷഗുളിക കലര്‍ത്തിയശേഷം ഇതര സംസ്ഥാന തൊഴിലാളി കഴുത്ത് ഞെരിച്ച് കൊന്നുവെന്ന്മൊഴി

മൊകേരി : ഭാര്യയും അമ്മയും ചേര്‍ന്ന് ഭക്ഷണത്തില്‍ വിഷഗുളിക കലര്‍ത്തിയശേഷം ഇതര സംസ്ഥാന തൊഴിലാളി കഴുത്ത് ഞെരിച്ച് കൊന്നുവെന്ന്മൊഴി. ചെക്യാടുമ്മല്‍ വട്ടക്കണ്ടി മീത്തല്‍ ശ്രീധര (42)ന്റെ മരണം കൊലകുറ്റത്തിനു കുറ്റ്യാടി പൊലീസ് കേസെടുത്തു. ശ്രീധരന്റെ ഭാര്യയെയും അവരുടെ അമ്മയെയും പൊലീസ് ചോദ്യംചെയ്തു. ഭാര്യയുടെ കാമുകനായ ഇതര സംസ്ഥാന തൊഴിലാളിയാണ് കൊലചെയ്തതെന്ന് ഇവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയടക്കം മൂന്നുപേര്‍ പൊലീസ് നിരീക്ഷണത്തില്‍. ബ്ളോക്ക് പഞ്ചായത്തംഗവും സിപിഐ എം ചെക്യാട് ബ്രാഞ്ച് സെക്രട്ടറിയുമായ കെ ശ്രീധരന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

 

കഴിഞ്ഞ ജൂലൈ എട്ടിനാണ് കൊല നടത്തിയത്. പിറ്റേന്ന് പുലര്‍ച്ചെയാണ് ശ്രീധരന്റെ മരണം നാട്ടുകാര്‍ അറിഞ്ഞത്. ഭാര്യയും അമ്മയും ചേര്‍ന്ന് ഭക്ഷണത്തില്‍ വിഷഗുളിക കലര്‍ത്തിയശേഷം ഇതര സംസ്ഥാന തൊഴിലാളി കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പറയുന്നത്. മരണകാരണം ഹൃദയാഘാതമെന്നാണ് ഭാര്യയും അമ്മയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. പരാതി ഇല്ലാത്തതിനാല്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
പതിനഞ്ച് വര്‍ഷമായി മൊകേരിയില്‍ നിര്‍മാണത്തൊഴിലാളിയായ ഇതര സംസ്ഥാന തൊഴിലാളി ശ്രീധരന്റെ വീട് നിര്‍മാണത്തില്‍ പങ്കെടുത്തിരുന്നു. യുവതിയുമായി ഇദ്ദേഹത്തിനുള്ള ബന്ധം നാട്ടുകാരില്‍ സംശയമുണ്ടാക്കിയിരുന്നു. സിപിഐ എം പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഭാഗമായാണ് കൊലപാതം പുറത്തറിയുന്നത്. കുറ്റ്യാടി സിഐ ടി സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വ്യാഴാഴ്ച രാവിലെ പത്തിന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്നും സിഐ പറഞ്ഞു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം