കോഴിക്കോട് ലക്ഷങ്ങളുടെ മയക്കുമരുന്ന് ഗുളികളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

മയക്കുമരുന്ന് ഗുളികള്‍ കേരളത്തിലെത്തിക്കുന്നത്
ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നവര്‍

കോഴിക്കോട്: ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ മയക്കമരുന്ന് ശൃംഖലകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെ ലക്ഷങ്ങളുടെ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍.

കക്കോടി പടിഞ്ഞാറ്റുമുറി സ്വദേശി ഷംനാസ് (23), രാമനാട്ടുകര പുളിഞ്ചോട് സ്വദേശി മുഹമ്മദ് അന്‍ഷിദ്(20) എന്നിവരെയാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും പോലീസ് പിടികൂടിയത്.

വിദ്യാര്‍ഥികള്‍ക്കും യുവതി യുവാക്കള്‍ക്കിടയിലും വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന എം.ഡി.എം.എ. എക്സ്റ്റസി മയക്കുമരുന്നുമായാണ് ഇവരെ പിടികൂടിയത്.

സാധാരണ വലുപ്പത്തിലുള്ള ഒരു ഗുളികകയ്ക്ക് 5000 രൂപ മുതല്‍ വാങ്ങാറുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. കോഴിക്കോട് നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ ബാബു കെ. തോമസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും ടൗണ്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്.

എസ്.ഐ. ശംഭുനാഥ്, ആന്റിനാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ രാജീവ്, നവീന്‍, ജോമോന്‍, ജിനേഷ്, സുമേഷ്, സോജി, രതീഷ്, ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

 

ഡി.ജെ. പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിനായി ഗോവ, ബോംബെ, ബംഗളുരു എന്നിവിടങ്ങളില്‍ പോയി വരുന്നവരാണ് ഇത്തരം മയക്കുമരുന്നുകള്‍ കേരളത്തില്‍ എത്തിക്കുന്നതെന്ന് ഡി.സി.പി. മെറിന്‍ ജോസഫ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം