കോളജ് വിദ്യാര്‍ഥിനികളില്‍ മയക്കുമരുന്നിന് അടിമകളായവരുണ്ടെന്ന് ഡി സി പി മെറിന്‍ ജോസഫ്

കോഴിക്കോട്:  കോളജ് വിദ്യാര്‍ഥിനികളില്‍ മയക്കുമരുന്നിന് അടിമകളായവരുണ്ടെന്ന് ഡി സി പി മെറിന്‍ ജോസഫ് ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ മയക്കമരുന്ന് ശൃംഖലകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെ ലക്ഷങ്ങളുടെ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍.
ഡി.ജെ. പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിനായി ഗോവ, ബോംബെ, ബംഗളുരു എന്നിവിടങ്ങളില്‍ പോയി വരുന്നവരാണ് ഇത്തരം മയക്കുമരുന്നുകള്‍ കേരളത്തില്‍ എത്തിക്കുന്നതെന്ന് ഡി.സി.പി. മെറിന്‍ ജോസഫ് പറഞ്ഞു.
മയക്കുമരുന്നു ഗുളികകള്‍ പല നിറത്തിലും രൂപത്തിലും ലഭിക്കുന്നതിനാല്‍ പരിശോധന നടത്തി കണ്ടെത്താന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ പോലീസ് നേരിടുന്നുണ്ട്. എങ്കിലും സാഹചര്യ തെളിവുകളും മറ്റും  അടിസ്ഥാനമാക്കി നഗരത്തില്‍ മയക്കുമരുന്ന് വില്‍പനയും ഉപയോഗവും തടയുന്നതിനായി പോലീസ് രംഗത്തുണ്ട്.
ഷാഡോ പോലീസും നാര്‍ക്കോട്ടിക് സ്‌ക്വാഡും  പോലീസ് സ്‌റ്റേഷനുകളും മയക്കുമരുന്ന് ഉപയോഗം തടയാന്‍ രംഗത്തുണ്ട്. ലഹരിയില്‍ പുതുമ തേടുന്ന പുതുതലമുറയിലെ യുവതിയുവാക്കളേയും വിദ്യാര്‍ഥികളേയുമാണ് മയക്കുമരുന്നു മാഫിയ ലക്ഷ്യമിടുന്നത്.
കഞ്ചാവ് പോലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതിനേക്കാളും സൗകര്യപ്രദവും രക്ഷിതാക്കള്‍ക്കും മറ്റും സംശയത്തിനിട നല്‍കാത്ത രീതിയില്‍ ഉപയോഗിക്കാന്‍ കഴിയും എന്നുള്ളതാണ് പുതിയ തരം മയക്കുമരുന്നു ഗുളികകള്‍ തെരഞ്ഞെടുക്കാന്‍ കാരണം. കോളജ് വിദ്യാര്‍ഥികളായ പെണ്‍കുട്ടികളുള്‍പ്പെടെ മയക്കുമരുന്നിന് അടിമകളായുണ്ടെന്നും ഡി.സി.പി. പറഞ്ഞു.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം