കോഴിക്കോട്‌ സ്വദേശികളായ ഫാരിസിനും അനുശ്രിക്കും ഇത് പ്രണയ സാഫല്ല്യം; മതത്തിന്‍റെ വേലിക്കെട്ടുകള്‍ തടസ്സമായപ്പോള്‍ പോലീസ് സംരക്ഷണയില്‍ വിവാഹം

നാദാപുരം: മതത്തിന്‍റെ വേലിക്കെട്ടുകള്‍ തകര്‍ത്ത് കോഴിക്കോട്‌ നാദാപുരം സ്വദേശി ഫാരിസും വടകര സ്വദേശി അനുശ്രീയും വിവാഹിതരായി. കനത്ത പോലീസ് സംരക്ഷണത്തിലായിരുന്നു വിവാഹം.

ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടറങ്ങിയ കമിതാക്കള്‍ പോലീസ് സംരക്ഷണയി ഇന്ന് രാവിലെയാണ്  വിവാഹാതരായത് . നാദാപുരം സബ് രജിസ്ട്രാര്‍ ഓഫിസിലാണ് വിവാഹം. ഇരുവരുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നു.  രക്ഷിതാക്കളുടെ പരാതിയിന്മേല്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇവര്‍ ഹൈക്കോടതിയില്‍ ഹാജരായി. തുടര്‍ന്ന് കോടതി നിര്‍ദേശത്തില്‍  ഏതാനും ദിവസങ്ങള്‍ പെണ്‍കുട്ടിയെ പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ചു. അവിടെ നിന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഫാരിസിന്റെ കൂടെ  പോകാനാണ് താത്പര്യമെന്ന് അനുശ്രീ അറിയിച്ചു. രാവിലെയാണ്  കനത്ത പോലീസ് സംരക്ഷണത്തില്‍ നാദാപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇവര്‍ വിവാഹിതരായത്. ബംഗളൂരിലാണ് ഫാരിസ്  ജോലി ചെയ്യുന്നത്. വടകരയില്‍ സിമന്റ് കമ്പനിയില്‍ ജീവനക്കാരിയാണ്  അനുശ്രീ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം