മൃതദേഹത്തോട് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ അനാദരവ്; മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിനു സമീപം മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ അനാട്ടമി പഠനത്തിന് ശേഷം മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഉപെഷിച്ചതായാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.  പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കുട്ടികള്‍ കളിക്കുന്ന ഗ്രൗണ്ടില്‍ കുഴിയെടുത്ത് ഉപേക്ഷിച്ച ശേഷം മണ്ണിട്ട് പോലും മൂടിയിട്ടില്ലാത്തതിനാൽ നായ്ക്കൾ മൃതദേഹത്തിന്‍റെ ഭാഗങ്ങൾ വലിച്ച് കീറിയ നിലയിലാണ് കണ്ടെത്തിയത്. പരിസരത്ത് നാട്ടുകാർ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം