കൊട്ടിയൂര്‍ പീഡനം ; നവമാധ്യമങ്ങളില്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടേ​തെ​ന്ന പേ​രി​ൽ വ്യാ​ജ​ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ചവര്‍ കുടുങ്ങും

കണ്ണൂർ: കൊ​ട്ടി​യൂ​രി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടേ​തെ​ന്ന പേ​രി​ൽ  ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ചവര്‍ കുടുങ്ങും.പെണ്കുട്ടിയുടെതെന്നു പറഞ്ഞു ഒരു കുടുംബ  ഫോട്ടോയും പ്രചരിക്കുന്നുണ്ട്.കൊട്ടിയൂരിൽ പീഡനത്തിനിരയായ പെൺകുട്ടി എന്ന വ്യാജേന മറ്റൊരു പെൺകുട്ടിയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിയും അമ്മയും നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഇതിനെതിരേ കുടുംബം പരാതി നൽകി.

ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ര​ക​ളെ തി​രി​ച്ച​റി​യും വി​ധം ഫോ​ട്ടോ​യോ പേ​രോ മ​റ്റ​ട​യാ​ള​ങ്ങ​ളോ ന​ൽ​കാ​നോ പ്ര​ച​രി​പ്പി​ക്കാ​നോ          പാ​ടി​ല്ലെ​ന്ന്  സു​പ്രിം​കോ​ട​തി പോ​ലും വി​ല​ക്കി​യി​രി​ക്കേയാണ് നിരപരാധികളെ പോലും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വ്യാ​ജ     ഫോ​ട്ടോ​ക​ൾ പ്ര​ച​രി​പ്പി​ച്ച​രിപ്പിക്കുന്നത്. ഇതിനെതിരേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പേ​രാ​വൂ​ർ സി​ഐ എ​ൻ.​സു​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം