പഠിക്കണം പരീക്ഷ എഴുതണം എന്ന അവളുടെ ആഗ്രഹത്തെ എല്ലാവരും പിന്തുണച്ചു ; പോലീസ് സംരക്ഷണയില്‍ അമ്മയ്ക്കൊപ്പം സ്കൂളില്‍ എത്തി അവള്‍ പരീക്ഷ എഴുതി

കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി  പ്രസവിച്ച പെണ്‍കുട്ടി  പരീക്ഷ എഴുതാൻ സ്‌കൂളിലെത്തി. പൊലീസ് സംരക്ഷണയിലാണ് കഴിഞ്ഞ ദിവസം  പെണ്‍കുട്ടി പരീക്ഷ എഴുതാനെത്തിയത്. ഹയര്‍ സെക്കന്ററി ആദ്യ വര്‍ഷ  പരീക്ഷയാണ് കുട്ടി എഴുതുന്നത്.. പൊലീസ് സംരകഷ്ണയിലാണ് കുട്ടി പരീക്ഷ എഴുതാനെത്തിയത്. കുട്ടിയുടെ അമ്മയും സ്‌കൂൾ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചു.

കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്‌കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കഴിഞ്ഞ മാസമാണ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ മാസം കൂത്തുപറമ്പിലെ ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചതോടെയാണ് പീഡന  വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ പിതാവിനുമേൽ കുഞ്ഞിന്റെ പിത്യത്വം കെട്ടിവയ്ക്കാനും ശ്രമം നടന്നിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ ആണ്  പരീക്ഷ എഴുതാൻ കുട്ടി വളരെ ധൈര്യത്തോടെ കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്‌കൂളിലെത്തിയത്.പരീക്ഷ എഴുതണമെന്നത് പെൺകുട്ടിയുടെ ആഗ്രഹമായിരുന്നു. പഠനം തുടരാനും ഈ സമൂഹത്തില്‍ തല താഴ്ത്താതെ ജീവിക്കാനുമാണ് കുട്ടിയുടെ തീരുമാനം.മറ്റുള്ളവര്‍ക്ക് മാതൃകാ പരമാക്കാന്‍ കഴിയുന്ന പ്രവര്‍ത്തിയാണ് കുട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

സ്‌കൂളിലെത്തിയ കുട്ടിക്ക് നേരെ യാതൊരു വിധത്തിലുമുള്ള  ചോദ്യങ്ങളോ സംസാരമോ  ഉയരാൻ അനുവദിക്കാതിരിക്കാൻ ആയിരുന്നു  പൊലീസ് സംരക്ഷണയില്‍ സ്കൂളില്‍ എത്തിയത്.  സാധാരണ കുട്ടികളെ പോലെ തന്നെ മറ്റുള്ളവര്‍  അവളെ  പരിഗണിച്ചു. ആരും ഫോട്ടോയും ചിത്രവും പകർത്താതിരിക്കാനും കരുതലെടുത്തു. ഇനിയുള്ള പരീക്ഷയ്ക്കും കുട്ടി അമ്മയ്ക്കും ഒരു സഹായിക്കും ഒപ്പം  പരീക്ഷ എഴുതാൻ  സ്‌കൂളിലെത്തും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം