ലക്ഷ്മിയുടെ മനസ്സിൽ ഇപ്പോഴും എനിക്ക് സ്ഥാനമുണ്ടോ എന്നറിയാനാ ആദ്യം ക്ലാസിലെത്തിയത്; പക്ഷെ മറ്റുള്ളവരുടെ മുന്നില്‍ തന്നെ അപമാനിച്ചു; കോട്ടയത്ത്‌ വിദ്യാര്‍ഥിനിയെ ചുട്ടുകൊന്ന ആദര്‍ശിന്റെ മരണമൊഴി പുറത്ത്

കോട്ടയം: ലക്ഷ്മിയുടെ മനസ്സിൽ ഇപ്പോഴും എനിക്ക് സ്ഥാനമുണ്ടോ എന്നറിയാനാ ആദ്യം ക്ലാസിലെത്തിയത്. പക്ഷെ മറ്റുള്ളവരുടെ മുന്നില്‍ തന്നെ അപമാനിച്ചു.  കോട്ടയത്ത്‌ വിദ്യാര്‍ഥിനിയെ ചുട്ടുകൊന്ന ആദര്‍ശിന്റെ മരണമൊഴി പുറത്ത് .
എസ്എംഇ കോളേജിലെ വിദ്യാർത്ഥിനിയായ ലക്ഷ്മിയെ പൂർവ വിദ്യാർത്ഥിയായ ആദർശ് ചുട്ടുകൊന്ന ശേഷം ആത്മഹത്യ ചെയ്ത ഏറെ വേദനാജനകമായിരുന്നു.  പ്രാണരക്ഷാർഥം ഓടിയ ലക്ഷ്മിയെ താൻ പിന്നാലെ എത്തി പിടിച്ചുനിർത്തി തീ കൊളുത്തിയെന്നാണ് ആദർശിന്റെ മരണമൊഴി. ഒരിക്കൽ തന്നോട് ഇഷ്ടമുണ്ടായിരുന്ന ലക്ഷ്‌മി പിന്നീട് തന്നെ ഒഴിവാക്കുകയും താൻ ശല്യം ചെയ്യുന്നതായി കാണിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിലുള്ള പകയും വൈരാഗ്യവും മൂലമാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് നൽകിയ മൊഴിയിൽ ആദർശ് പറഞ്ഞു. 2009ൽ ഫിസിയോതെറപ്പി കോഴ്സ് പഠിച്ച ആദർശ് ചില വിഷയങ്ങൾക്ക് പരാജയപ്പെട്ടിരുന്നു. ഈ വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷ ജനുവരി 31, ഫെബ്രുവരി രണ്ട് തീയതികളിലായി എസ്എംഇയിൽ നടക്കുന്നുണ്ട്. പരീക്ഷ എഴുതാനാണ് ആദർശ് കോളേജിൽ എത്തിയത്.
ലക്ഷ്മിയുടെ മനസ്സിൽ ഇപ്പോഴും തനിക്ക് സ്ഥാനം ഉണ്ടോ എന്ന് ചോദിക്കാൻ വേണ്ടിയാണ് ആദ്യം ക്ലാസ്സിൽ എത്തി സംസാരിക്കണം എന്ന് ആവശ്യപ്പെട്ടത്. എന്നാൽ ലക്ഷ്മി പുറത്തേക്ക് വരാൻ തയാറാകാതിരിക്കുകയും മറ്റുള്ളവരുടെ മുന്നിൽ വച്ച് താൻ അപമാനിക്കുകയും ചെയ്തതിനാൽ നേരത്തെ വാങ്ങിവെച്ച പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ആദര്‍ശിന്‍റെ വാക്കുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം