മതപഠനത്തിനെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കോട്ടയം: പലതവണയായി പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്ത മദ്രസ അധ്യാപകൻ അറസ്റ്റില്‍. പാറത്തോട് സ്വദേശി മുഹമ്മദ് ഷെരീഫാണ് പിടിയിലായത്. നിരവധി തവണ ബലാത്സംഗത്തിനിരയായെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ചങ്ങനാശ്ശേരിക്ക് സമീപമുള്ള മദ്രസയില്‍വെച്ചാണ് ഇയാള്‍ പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മതപഠനം കഴിഞ്ഞ് മറ്റ് കുട്ടികള്‍ പോയശേഷമായിരുന്നു ബലാത്സംഗത്തിന് ഇരയാക്കിയിരുന്നത്. അമ്മയോടാണ് പെണ്‍കുട്ടി ഇക്കാര്യം ആദ്യം പറയുന്നത്. തുടര്‍ന്ന് ചങ്ങനാശ്ശേരി സി.ഐ. കെ.പി. വിനോദിന് പരാതി നല്‍കി.

കഴിഞ്ഞ ഡിസംബര്‍ 25 ആം തീയതി മുതല്‍ നിരവധി തവണ ബലാത്സംഗത്തിന് ഇരയായെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മുഹമ്മദ് ഷെരീഫിനെ പിടികൂടുകയായിരുന്നു. മുപ്പതുകാരനായ മുഹമ്മദ് ഷെരീഫ് 8 മാസം മുന്പാണ് മദ്രസയില്‍ അധ്യാപകനായെത്തിയത്. മറ്റ് കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം