ഇന്ദ്രപ്രസ്ഥം ഹോട്ടല്‍ ഉടമയുടെ മകന്‍ മരിച്ച നിലയില്‍; മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം; കാറില്‍ രക്ത തുള്ളികള്‍; സംഭവത്തില്‍ ദുരൂഹത

കോട്ടയം: ഇന്ദ്രപ്രസ്ഥം ഹോട്ടല്‍ ഉടമയുടെ മകനെ  മരിച്ച നിലയില്‍ കണ്ടെത്തി.  കാരിത്താസ് റെയിൽവേ ട്രാക്കിനു സമീപമാണ് മൃതദേഹം ഉണ്ടായത്.. കോട്ടയത്തെ പ്രമുഖ ഹോട്ടലായ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന്‍റെ ഉടമ തിരുവാതുക്കൾ ശ്രീവൽസത്തിൽ വിജയകുമാറിന്‍റെ മകൻ ഗൗതം കൃഷ്ണ കുമാര്‍(28) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനുസമീപം ഇദ്ദേഹത്തിന്‍റെ കാറും കണ്ടെത്തി. കാറിൽ രക്ത തുള്ളികൾ കണ്ടതും  കഴുത്തിനു മുറിവേറ്റ പാടുകള്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതും  കൊലപാതകമാണെന്ന പോലീസിന്റെ  സംശയം ബലപ്പെടുത്തുന്നു. കാറിൽ മൊബൈൽ ഫോണ്‍ ഉൾപ്പെടെയുള്ളവ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി എട്ടിനു ഗൗതം വീട്ടിലേക്കു ഭക്ഷണം കഴിച്ചോയെന്ന് വിളിച്ച് അന്വേഷിച്ചതായി സ്ഥലത്തെത്തിയ സുഹൃത്തുകൾ പോലീസിനു മൊഴി നല്കി. എന്നാൽ വെള്ളിയാഴ്ച രാത്രി ഏഴു മുതൽ ഗൗതമിനെ കാണാനില്ലെന്നു കാണിച്ചു പിതാവ് കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നല്കി. പുലർച്ചെ നാലിനു മൊഴി രേഖപ്പെടുത്തി അന്വേഷണം നടക്കുന്നതിനിടെയാണു മൃതദേഹം കണ്ടെത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം