പ്രണയവിവാഹം; കോട്ടയത്ത് നവവരനെ അര്‍ദ്ധരാത്രിയില്‍ തട്ടിക്കൊണ്ടുപോയി

കോ​ട്ട​യം: പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച​തി​നു യു​വാ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കു​മാ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി കെ​വി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി മാ​ന്നാ​ന​ത്താ​യി​രു​ന്നു സം​ഭ​വം. അ​ർ​ധ​രാ​ത്രി വീ​ടാ​ക്ര​മി​ച്ചാ​ണ് അ​ക്ര​മി സം​ഘം കെ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പി​ന്നീ​ട് സു​ഹൃ​ത്തി​നെ വി​ട്ട​യ​ച്ചു. പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് പ​രാ​തി.

പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ പെ​ൺ​കു​ട്ടി​യെ കെ​വി​ൻ ര​ജി​സ്റ്റ​ർ വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യെ കോ​ട്ട​യ​ത്തെ ഒ​രു ഹോ​സ്റ്റ​ലി​ൽ താ​മ​സി​പ്പി​ച്ചു. കെ​വി​ൻ മാ​ന്നാ​ന​ത്ത് ബ​ന്ധു​വി​ട്ടി​ലു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നും സം​ഘ​വും മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​യാ​ണ് വീ​ട്ടി​ൽ ക​യ​റി കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കെ​വി​നെ കാ​ണാ​നി​ല്ലെ​ന്നാ​ണ് പ​റ‍​യു​ന്ന​ത്.

പെ​ൺ‌​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി ബ​ന്ധു​ക്ക​ൾ പ​ത്ത​നാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പെ​ൺ​കു​ട്ടി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ശേ​ഷം ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മ​ന​പൂ​ർ​വം അ​ന്വേ​ഷ​ണം വൈ​കി​പ്പി​ച്ചെ​ന്ന് കെ​വി​ന്‍റെ ബ​ന്ധു​ക്ക​ളും ഭാ​ര്യ​യും പ​റ​യു​ന്നു. പ​രാ​തി സ്വീ​ക​രി​ക്കാ​തെ പോ​ലീ​സ് ഒ​ളി​ച്ചു​ക​ളി​ച്ച​താ​യി ഇ​വ​ർ പ​റ​ഞ്ഞു. അ​തി​ക്ര​മ​ത്തി​നു പി​ന്നി​ൽ ത​ന്‍റെ സ​ഹോ​ദ​ര​നാ​ണെ​ന്നു പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം