ഇത് സീനത്ത് പന്ത്രണ്ട് വര്‍ഷമായി വീല്‍ചെയറിലാണ് ജീവിതം

കൊണ്ടോട്ടിയിലെ സീനത്തിന് വയസ് 36. പന്ത്രണ്ട് വര്‍ഷമായി ഈ യുവതിയുടെ ജീവിതം വീല്‍ചെയറിലാണ്. 24 ആം വയസിലാണ് ഇവരുടെ ജീവിതവഴിയില്‍ കണ്ണീര്‍ നിറയുന്നത്.

സീനത്തിന്റെ വാക്കുകള്‍…..  പന്ത്രണ്ടു വര്‍ഷം മുമ്പ് കാലില്‍ ചെറിയ ഒരു തരിപ്പ് പോലെ തോന്നി കോഴിക്കോട് മെഡിക്കല്‍കോളേജ് കാണിച്ചു ഡോക്ടര്‍ പറഞ്ഞു കാന്‍സര്‍ ആണ് … സര്‍ജറി നടത്തി, പിന്നീടാണ് അറിയുന്നത് ഡോക്ടര്‍ക്ക് പിഴവ് പറ്റിയതാണ് കാന്‍സര്‍ അല്ലായിരുന്നുവെന്ന്.

വീണ്ടും ഇതേ മെഡിക്കല്‍കോളേജ് ചെന്നപ്പോള്‍ പറഞ്ഞു അഞ്ചു വര്‍ഷം ചികിത്സ കഴിഞ്ഞു പഴയപോലെ നടക്കാന്‍ സാധിക്കുമെന്ന്. എന്നാല്‍ ഇപ്പോള്‍ പന്ത്രണ്ടു വര്‍ഷമായി വീല്‍ചെയറിലാണ് ജീവിതം മെഡിക്കല്‍കോളേജ്കാര്‍ തിരിഞ്ഞു നോക്കുന്നില്ല. വെല്ലൂര്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി ഓപ്പറേഷന്‍ ചെയ്യുന്നതിന് മൂന്നു ലക്ഷം രൂപയോളം ആകുമെന്നാണ് പറയുന്നത്.

കൂലിപ്പണിക്കാരനായ ഭര്‍ത്താവ് അബ്ദുല്‍ബഷീറിനു സ്ഥിരമായി ജോലിയില്ല. പറക്കമുറ്റാത്ത മൂന്ന്‍ മക്കളുമുണ്ട്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലെ ഒരു സ്വാന്തന ക്യാമ്പില്‍ സീനത്തുമെത്തി.  ഇവരെ സഹായിക്കുവാന്‍ സുമനസ്സുകളുടെ കരുണക്കായി നമ്മുടെ (Dr. Shanavas pc ) ഷാനു ചോദിച്ചിരുന്നപോലെ തന്നെ ഞങ്ങളും സഹായം ചോദിക്കുന്നു. സഹായിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവരെ നേരിട്ട് ബന്ധപെടാം. താഴെകാണുന്ന അക്കൗണ്ട്‌ നമ്പറില്‍ സഹായം എത്തിക്കുകയും ചെയ്യാം…

ഫോണ്‍ നമ്പര്‍ ( അബ്ദുല്‍ ബഷീര്‍ ) …. 9567741721

ACCOUNT HOLDER – ZEENATH . P.
BANK NAME – STATE BANK OF TRAVANCORE ( SBT)
BRANCH – KOORIYAD
ACCOUNT NO. – 67159477871
IFSC CODE – SBTR0000610

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം